ജില്ലാ സ്കൂൾ കലോത്സവം എറണാകുളം വിദ്യാഭ്യാസ ഉപ ജില്ലാ കിരീടം ഉറപ്പിച്ചു മുന്നേറുന്നു

എറണാകുളം റവന്യൂ ജില്ല സ്കൂൾ കലോത്സവം സമാപന ദിവസം എത്തിനിൽക്കെ മികച്ച മുന്നേറ്റമാണ് എറണാകുളം വിദ്യാഭ്യാസ ഉപ ജില്ല നടത്തിയിട്ടുള്ളത്.
804 പോയിന്റുമായി റവന്യൂ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ ഉപജില്ലയായി എറണാകുളം വിദ്യാഭ്യാസ ഉപ ജില്ല മാറിയിരിക്കുകയാണ്. ഓരോ ഇനത്തിലും ശക്തമായ മത്സരം നടത്തിയാണ് എറണാകുളം വിദ്യാഭ്യാസ ഉപ ജില്ല കിരീടത്തിലേക്ക് നീങ്ങുന്നത്. അഞ്ചുദിവസമായി പിറവത്ത് നടക്കുന്ന എറണാകുളം റവന്യു ജില്ലാ സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. 704 പോയിന്റുമായി ആലുവ വിദ്യാഭ്യാസ ഉപജില്ല തൊട്ടടുത്ത രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്. 691 പോയിന്റുമായി മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത് നിൽക്കുന്നത്.
ഇന്ന് വൈകിട്ട് നാലുമണിക്ക് പിറവം പാരിഷ് ഹാളിൽ വച്ച് നടക്കുന്ന സമാപന സമ്മേളനത്തിൽ പിറവം എംഎൽഎ അനൂപ് ജേക്കബ് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്യും.
കൂടുതൽ കലോത്സവ വാർത്തകൾ അറിയുന്നതിനായി താഴെ കൊടുത്തിട്ടുള്ള കുട്ടിപ്പത്രം ലിങ്കിൽ ക്ലിക്ക് ചെയ്യുക