ജി.വി.എച്ച്.എസ്.എസ് ഇരിങ്ങോളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെ “മലർവാടിയിലെ കുഞ്ഞോർമ്മകൾ ” എന്ന സംയുക്ത ഡയറിയുടെ പ്രകാശനം നടന്നു

ജി.വി.എച്ച്.എസ്.എസ് ഇരിങ്ങോളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെ “മലർവാടിയിലെ കുഞ്ഞോർമ്മകൾ ” എന്ന സംയുക്ത ഡയറിയുടെ പ്രകാശനം നടന്നു.
ഒന്നാം ക്ലാസിലെ കുട്ടികൾ എഴുതിയ ഡയറിക്കുറിപ്പിലെ ഭാഗങ്ങൾ ചേർത്തുകൊണ്ട് തയ്യാറാക്കിയ ” മലർവാടിയിലെ കുഞ്ഞോർമ്മകൾ ” എന്ന സംയുക്ത ഡയറിയുടെ പ്രകാശനം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ജ്യോതി ടീച്ചർ സ്വാഗതം ചെയ്ത ചടങ്ങിൽ പിടിഎ പ്രസിഡന്റ് എൽദോസ് വീണമാലി അധ്യക്ഷത വഹിച്ചു.
വാർഡ് കൗൺസിലർ ശാന്ത പ്രഭാകരൻ ഉദ്ഘാടനവും സാഹിത്യകാരൻ സുരേഷ് കീഴില്ലം സംയുക്ത ഡയറി പ്രകാശനവും നടത്തി. എസ്. എം സി ചെയർമാൻ അരുൺ പ്രശോഭ്, എം പി ടി എ ചെയർപേഴ്സൺ സരിത രവികുമാർ, പിടിഎ അംഗങ്ങളായ ജയൻ,അരുൺ സി റോയ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സമീർ സിദ്ധിഖി, അധ്യാപകരായ മിനി പി എസ്, അനിത മേനോൻ, കല. വി. എസ്,സൂര്യ,രമ,അനീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.സംയുക്ത ഡയറിയുടെ ഉദ്ദേശലക്ഷ്യങ്ങൾ ക്ലാസ് ടീച്ചർമാരായ സനിത, ബോബി എന്നിവർ വിശദീകരിച്ചു. ഡയറി എഴുത്തിലൂടെ കുട്ടികൾക്കുണ്ടായ മാറ്റങ്ങളെ കുറിച്ച് രക്ഷിതാക്കൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. സ്റ്റാഫ് സെക്രട്ടറി ഷീജ സി.സി ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.