ജീവനക്കാരിയുടെ പരാതി; ജി.വി. രാജ സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ

November 27, 2021 - By School Pathram Academy

തിരുവനന്തപുരം∙ ജി.വി. രാജ വിഎച്ച്എസ് സ്പോർട്സ് സ്കൂൾ പ്രിൻസിപ്പൽ പ്രദീപ് സി.എസിനെ സസ്പെൻഡ് ചെയ്തു. മന്ത്രി വി. ശിവൻകുട്ടി ഇതു സംബന്ധിച്ച ഉത്തരവിൽ ഒപ്പിട്ടു. പ്രദീപ് നിരന്തരം ശല്യപ്പെടുത്തുന്നതായി ജീവനക്കാരി പരാതി നൽകിയിരുന്നു. തുടർന്ന് ഇക്കാര്യം അന്വേഷിക്കാൻ വകുപ്പിലെ പ്രത്യേക സംഘത്തെ ഏൽപിക്കുകയായിരുന്നു.
അന്വേഷണ റിപ്പോർട്ട് സംഘം പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കു കൈമാറി. പ്രദീപിനെ സസ്പെൻഡ് ചെയ്യണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷനൽ സെക്രട്ടറിയെ കൂടുതൽ അന്വേഷണങ്ങൾക്കായി ചുമതലപ്പെടുത്തണമെന്നുമുള്ള ശുപാർശ പ്രിൻസിപ്പൽ സെക്രട്ടറി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടിക്കു കൈമാറി. ആരോപണ വിധേയനെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്യാനും അഡിഷനൽ സെക്രട്ടറിക്കു വകുപ്പുതല അന്വേഷണ ചുമതല നൽകാനും മന്ത്രി ഉത്തരവിട്ടു.

Category: News