ജൂലൈ 27 | ഡോ. എ.പി.ജെ അബ്ദുൽ കലാം ചരമ ദിനം : എ.പി.ജെ ക്വിസ്
എ.പി.ജെ ക്വിസ്
ലോക വിദ്യാർത്ഥി ദിനം എന്നാണ്?
ഒക്ടോബർ 15
ആരുടെ ജന്മദിനമാണ് ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുന്നത്?
ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ഡോ എപിജെ അബ്ദുൽ കലാമിന്റെ ജന്മദിനം
ഡോ. എപിജെ അബ്ദുൽ കലാം ജനിച്ചത് എന്നാണ്?
1931 ഒക്ടോബർ 15
ഡോ. എപിജെ അബ്ദുൽ കലാമിന്റെ ജന്മദിനം ലോക വിദ്യാർത്ഥി ദിനമായി യുഎൻ ആചരിച്ചു തുടങ്ങിയത് ഏതു വർഷം മുതൽ?
2010 മുതൽ
ഡോ. എപിജെ അബ്ദുൽ കലാം ജനിച്ചത് എവിടെയാണ്
രാമേശ്വരം (തമിഴ്നാട്)
എപിജെ അബ്ദുൽ കലാമിന്റെ പൂർണ്ണനാമം എന്താണ്?
അവുൾ പക്കീർ ജൈനുലാബ്ദീൻ അബ്ദുൽ കലാം
ഡോ. എപിജെ അബ്ദുൽ കലാമിന്റെ മാതാപിതാക്കളുടെ പേര് എന്തായിരുന്നു?
പിതാവ് -ജൈനുലബ്ദീൻ മരയ്ക്കാർ മാതാവ് – ആഷിയമ്മ ജൈനുലബ്ദീൻ
മിസൈൽ മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്?
ഡോ. എപിജെ അബ്ദുൽ കലാം
അബ്ദുൽ കലാമിന്റെ ആത്മകഥയുടെ പേര്?
അഗ്നിച്ചിറകുകൾ
“ഷില്ലോങ്ങിലേക്ക് പോകുന്നു. ‘ജീവ യോഗ്യമായ ഗ്രഹം’ എന്ന വിഷയത്തിൽ ക്ലാസെടുക്കാൻ” ആരുടെ അവസാനത്തെ ട്വിറ്റായിരുന്നു ഇത്? ഡോ. എപിജെ അബ്ദുൽ കലാം
നാസയിലെ ഒരു ഗവേഷണ കേന്ദ്രത്തിൽ ഡോ. എപിജെ അബ്ദുൽ കലാം കണ്ട ഒരു ചിത്രം എന്തായിരുന്നു?
ടിപ്പു സുൽത്താൻ പീരങ്കി ഉപയോഗിച്ച് ബ്രിട്ടീഷ് സൈന്യത്തോട് യുദ്ധം ചെയ്യുന്ന ചിത്രം
ഡോ. എപിജെ അബ്ദുൽ കലാമിനെ ബ്ലൂസ്റ്റർ എന്ന് വിശേഷിപ്പിച്ച ദിനപത്രം?
ന്യൂയോർക്ക് ടൈംസ്
ഇന്ത്യയുടെ എത്രാമത്തെ പ്രസിഡണ്ട് ആയിരുന്നു ഡോ. എപിജെ അബ്ദുൽ കലാം?
പന്ത്രണ്ടാമത്തെ (പതിനൊന്നാമത്തെ വ്യക്തി)
നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ ഇന്ത്യൻ പ്രസിഡണ്ട്?
ഡോ. എപിജെ അബ്ദുൽ കലാം
“ശാസ്ത്രം ദൈവത്തോട് എടുക്കാനുള്ള വഴി മാത്രം” ആരുടെ വാക്കുകൾ?
ഡോ. എപിജെ അബ്ദുൾ കലാം
ഒരു രൂപ മാത്രം പ്രതിമാസ ശമ്പളം കൈപ്പറ്റിയിരുന്ന ഇന്ത്യൻ പ്രസിഡണ്ട്?
ഡോ. എപിജെ അബ്ദുൽ കലാം
ഏറ്റവും കൂടുതൽ ഓണററി
ഡോക്ടറേറ്റുകൾ ലഭിച്ച ഇന്ത്യൻ പ്രസിഡണ്ട്?
ഡോ. എപിജെ അബ്ദുൽ കലാം
ഒക്ടോബർ 15 യുവ പ്രബോധന ദിനമായി ആചരിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
തമിഴ്നാട്
ഒറീസയിലെ വീലർ ദ്വീപ് അറിയപ്പെടുന്നത്?
ഡോ. എപിജെ അബ്ദുൽ കലാം ദ്വീപ്
(ഒഡിഷ സർക്കാർ ഡോ. എപിജെ അബ്ദുൽ കലാമിനെ ആദരിക്കുവാൻ 2015 -ലാണ് പേരുമാറ്റിയത്)
രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യ ശാസ്ത്രജ്ഞൻ,?
ഡോ. എപിജെ അബ്ദുൽ കലാം
യുദ്ധവിമാനത്തിൽ (സുഖോയ് )യാത്ര ചെയ്ത ആദ്യ ഇന്ത്യൻ പ്രസിഡണ്ട്?
ഡോ. എ പി ജെഅബ്ദുൽ കലാം
ശാസ്ത്രലോകത്തെ മഹാത്മാഗാന്ധി എന്ന് വിക്രംസാരാഭായിയെ വിശേഷിപ്പിച്ചതാര്?
ഡോ. എപിജെ അബ്ദുൽ കലാം.
ഡോ. എപിജെ അബ്ദുൽ കലാം ഇന്ത്യയുടെ രാഷ്ട്രപതിയായ കാലഘട്ടം?
2002- 2007
ഭാരതരത്ന പുരസ്കാരം ലഭിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ പ്രസിഡന്റ്?
ഡോ. എപിജെ അബ്ദുൽ കലാം
(ഡോ. എസ് രാധാകൃഷ്ണനും
ഡോ. സക്കീർ ഹുസൈനും ആണ് കലാമിന് മുൻപ് ഈ ബഹുമതിക്ക് അർഹരായവർ)
ഡോ. എപിജെ അബ്ദുൽ കലാമിന്റെ ഇന്റർനെറ്റ് ദിനപത്രം?
ബില്യൺ ഡ്രീംസ്
ഹൂവർ പുരസ്കാരം നേടിയ ആദ്യ ഏഷ്യക്കാരൻ?
ഡോ. എപിജെ അബ്ദുൽ കലാം
രാജ്യത്തിന്റെ ബുദ്ധികേന്ദ്രങ്ങളെ ചിലപ്പോൾ ക്ലാസ് മുറിയിലെ അവസാന ബെഞ്ചിൽ കാണാം എന്ന് പറഞ്ഞത് ആര്?
ഡോ. എപിജെ അബ്ദുൽകലാം
ഡോ. എപിജെ അബ്ദുൽ കലാമിന്റെ ജീവിതം പാഠ്യവിഷയമാക്കാൻ തീരുമാനിച്ച ഇന്ത്യൻ സംസ്ഥാനം?
മധ്യപ്രദേശ്
2002- ൽ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഡോ. എ പി ജെ അബ്ദുൽ കലാമിനെതിരെ മത്സരിച്ചത് ആര്?
ക്യാപ്റ്റൻ ലക്ഷ്മി
ഡോ. എപിജെ അബ്ദുൽ കലാം എൻജിനീയറിങ് ബിരുദം നേടിയത് എവിടെ നിന്നാണ്?
മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
ഡോ. എപിജെ അബ്ദുൽ കലാം ഏതു വിഷയത്തിലാണ് എൻജിനീയറിങ് ബിരുദം നേടിയത്?
എയ്റോനോട്ടിക്കൽ എൻജിനീയറിങ്
“സത്യസന്ധതയും അച്ചടക്കവും എനിക്ക് എന്റെ മാതാപിതാക്കളിൽ നിന്നും ലഭിച്ചതാണ്. എന്നാൽ ശുഭാപ്തിവിശ്വാസവും ദയാവായ്പും എനിക്ക് കിട്ടിയത് എന്റെ മൂന്നു സഹോദരന്മാരിൽ നിന്നും സഹോദരി യിൽ നിന്നുമാണ് ” ഡോ. എപിജെ അബ്ദുൽ കലാമിന്റെ ഏതു പുസ്തകത്തിലാണ് ഈ വാചകം ഉള്ളത്?
ആത്മകഥയായ അഗ്നിച്ചിറകുകൾ എന്ന പുസ്തകത്തിൽ
ഡോ. എപിജെ അബ്ദുൽ കലാമിന്റെ മറ്റൊരു പേര് എന്താണ്?
മേജർ ജനറൽ പൃഥ്വിരാജ്
ഡോ. എപിജെ അബ്ദുൽ കലാമിന്റെ ട്വിറ്റർ അക്കൗണ്ടിന്റെ പേര്?
ഇൻ ദ മെമ്മറി ഓഫ് കലാം
പ്രതിരോധ മന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായ ശേഷം ഇന്ത്യൻ പ്രസിഡണ്ട് ആയ വ്യക്തി?
ഡോ. എപിജെ അബ്ദുൽ കലാം
ഡോ. എപിജെ അബ്ദുൽ കലാമിന് പത്മഭൂഷൻ ലഭിച്ച വർഷം?
1981
ന്യൂഡൽഹിയിൽ മിഷൻ ഓഫ് ലൈഫ് മ്യൂസിയം ആരംഭിച്ചത് ആരുടെ ബഹുമാനാർത്ഥമാണ്?
ഡോ.എപിജെ അബ്ദുൽ കലാം
ഇന്ത്യൻ പ്രസിഡണ്ടായ മൂന്നാമത്തെ മുസ്ലിം ആയ വ്യക്തി?
ഡോ. എപിജെ അബ്ദുൽ കലാം
എപിജെ അബ്ദുൽ കലാമിന്റെ സന്തതസഹചാരി ആയിരുന്ന വ്യക്തി?
ശ്രീജൻ പാൽ സിംഗ്
ശ്രീജൻ പാൽ സിംഗ് ഡോ. എപിജെ അബ്ദുൽ കലാമിനെ കുറിച്ച് എഴുതിയ പുസ്തകം?
‘ഞാൻ എങ്ങനെയാണ് ഓർമ്മിക്കപ്പെടുന്നത്’
പുതിയ കണ്ടുപിടുത്തങ്ങളെ കുറിച്ച് ശാസ്ത്ര നേട്ടങ്ങളെ കുറിച്ചും ഡോ. എപിജെ അബ്ദുൽ കലാംമിനോട് പറയാറുണ്ടായിരുന്ന കലാമിന്റെ സഹോദരിയുടെ ഭർത്താവ്?
ജലാലുദ്ദീൻ
എപിജെ അബ്ദുൽ കലാമിനെ കുട്ടികൾ വിളിച്ചിരുന്നത് എന്തായിരുന്നു?
ചാച്ചാ കലാം
ഭാരതരത്നം ബഹുമതി ലഭിച്ച രണ്ടാമത്തെ ശാസ്ത്രജ്ഞൻ?
ഡോ. എപിജെ അബ്ദുൽ കലാം (1997)
ആദ്യത്തെ ഫിറോദിയ പുരസ്കാരത്തിന് അർഹനായ ലഭിച്ച വ്യക്തി?
ഡോ. എപിജെ അബ്ദുൽ കലാം
ഡോ. എപിജെ അബ്ദുൽ കലാമിന്റെ കോളേജ് വിദ്യാഭ്യാസം എവിടെയായിരുന്നു
സെന്റ് ജോസഫ് കോളേജ്( ട്രിച്ചി)
ഡോ. എപിജെ അബ്ദുൽ കലാമിന് പത്മവിഭൂഷൻ ലഭിച്ച വർഷം?
1990
മുങ്ങി കപ്പലിൽ യാത്ര ചെയ്ത ആദ്യ ഇന്ത്യൻ പ്രസിഡണ്ട്?
അബ്ദുൽ കലാം
ജനങ്ങളുടെ പ്രസിഡന്റ് എന്നറിയപ്പെടുന്ന ഇന്ത്യൻ പ്രസിഡന്റ്?
എപിജെ അബ്ദുൽ കലാം
എപിജെ അബ്ദുൽ കലാമിന്റെ സന്ദർശനത്തിന്റെ ബഹുമാനാർത്ഥം മെയ് – 26 ശാസ്ത്ര ദിനമായി ആചരിക്കുന്ന രാജ്യം?
സ്വിറ്റ്സർലൻഡ്
എപിജെ അബ്ദുൽ കലാം
സ്വിറ്റ്സർലൻഡ് സന്ദർശിച്ച വർഷം?
2005
എപിജെ അബ്ദുൽ കലാം ഇന്ത്യയുടെ ശാസ്ത്ര ഉപദേഷ്ടാവായ കാലഘട്ടം?
1999 മുതൽ 2001 വരെ
കേരളത്തിൽ നിലവിൽ വന്ന ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ പുതിയ പേര്?
ഡോ. എപിജെ അബ്ദുൽ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റി (തിരുവനന്തപുരം)
പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടിങ്ങിനായി രാജ്യത്തെ അഭിസംബോധന ചെയ്ത ആദ്യ രാഷ്ട്രപതി?
എപിജെ അബ്ദുൽ കലാം
അഴിമതി ചെറുക്കുക എന്ന ലക്ഷ്യത്തോടുകൂടി ഉള്ള എപിജെ അബ്ദുൽ കലാമിന്റെ സംഘടന?
വാട്ട് ക്യാൻ ഐ മൂവ്മെന്റ്(What can I Moment)
അബ്ദുൽ കലാം ആരംഭിച്ച ഇ – ന്യൂസ് പേപ്പർ?
ബില്യൺ ബീറ്റ്സ്
ഇന്ത്യൻ പരിസ്ഥിതി ഗുഡ്‌വിൽ അംബാസിഡറായിരുന്ന രാഷ്ട്രപതി?
എപിജെ അബ്ദുൽ കലാം
അവിവാഹിതനായ ഏക ഇന്ത്യൻ രാഷ്ട്രപതി?
എ പി ജെ അബ്ദുൽ കലാം
ഇഗ്നൈറ്റഡ് മൈൻഡ്സ് എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?
എപിജെ അബ്ദുൽ കലാം
ദി ലൂമിനസ് സ്പാർക്സ് എന്ന പുസ്തകം രചിച്ചത്?
എപിജെ അബ്ദുൽകലാം
എപിജെ അബ്ദുൽ കലാം രാഷ്ട്രപതിയായിരുന്ന സമയത്തെ പ്രധാനമന്ത്രി?
വാജ്പേയ്, മൻമോഹൻസിങ്
നളന്ദ സർവ്വകലാശാലയെ പുനരുദ്ധരിക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത്?
എപിജെ അബ്ദുൽ കലാം
2002 ഇന്ത്യയെ ഒരു വികസിത രാഷ്ട്രം ആക്കാനുള്ള ഒരു പദ്ധതി എപിജെ അബ്ദുൽ കലാം അവതരിപ്പിച്ച പുസ്തകം?
വിഷൻ ഇന്ത്യ- 2020
എപിജെ അബ്ദുൽ കലാമിന്റെ മനസ്സിലേക്ക് റോക്കറ്റ് എന്ന ചിന്ത വന്നതിനെക്കുറിച്ച് കലാം പിന്നീട് എഴുതിയത് എങ്ങനെയായിരുന്നു?
ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് പത്രം എറിഞ്ഞപ്പോൾ
എൻഡിഎ സർക്കാരിന്റെയും കോൺഗ്രസിന്റെയും പിന്തുണയോടെ രാഷ്ട്രപതിയായ വ്യക്തി?
എപിജെ അബ്ദുൽ കലാം
എപിജെ അബ്ദുൽ കലാമിന്റെ പേരിലുള്ള കേരളത്തിലെ ആദ്യ മ്യൂസിയം?
പുനലാൽ (The Dale view, തിരുവനന്തപുരം)
എപിജെ അബ്ദുൽ കലാം ബിരുദം നേടിയത് ഏത് വിഷയത്തിൽ?
ഫിസിക്സ്
Aiming low is a crime (ചെറിയ ലക്ഷ്യങ്ങൾ നമ്മുടെ കുറ്റമാണ്) എന്ന് അഭിപ്രായപ്പെട്ടത്?
എപിജെ അബ്ദുൽ കലാം
എപിജെ അബ്ദുൽ കലാമിനെ പ്രധാനകൃതികൾ
വിങ്സ് ഓഫ് ഫയർ, ഇഗ്നൈറ്റഡ് മൈൻഡ്സ്, ടാർജറ്റ്ത്രീ ബില്യൺ, ലൂമിനസ് സ് പാർക്ക്‌സ്
എപിജെ അബ്ദുൽ കലാമിനെ ഏറ്റവും അധികം സ്വാധീനിച്ച പുസ്തകം?
Light from many lamps ( lillian watoon)
എപിജെ അബ്ദുൽ കലാമിനെ സ്വാധീനിച്ച ഇംഗ്ലീഷ് അധ്യാപകൻ ?
ഫാദർ സെക്യുറ
എപിജെ അബ്ദുൽ കലാമിലെ ശാസ്ത്ര ബോധം ഉയർത്തിയ അധ്യാപകർ ആരായിരുന്നു?
പ്രൊഫ. കൃഷ്ണമൂർത്തി
പ്രൊഫ. ചിന്നദുരൈ
2015 ജൂലൈ 27 ന് ഷില്ലോങ്ങിലെ ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് വെച്ച് ഡോക്ടർ എപിജെ അബ്ദുൽ കലാം ക്ലാസ് എടുത്തിരുന്നത് ഏത് വിഷയത്തെ കുറിച്ച് ആയിരുന്നു?
‘വാസയോഗ്യമായ ഗ്രഹങ്ങൾ’ എന്ന വിഷയത്തെക്കുറിച്ച്
ഡോ. എപിജെ അബ്ദുൽ കലാം അന്തരിച്ചത് എവിടെ വെച്ചാണ്?
ഷില്ലോങ്ങിൽ വെച്ച്
ഡോ. എപിജെ അബ്ദുൽ കലാം അന്തരിച്ചത് എന്നാണ്?
2015 ജൂലൈ 27
ഡോ. എപിജെ അബ്ദുൽ കലാമിന്റെ സ്മാരകം സ്ഥിതിചെയ്യുന്നത്?
പെയ്യകരിമ്പ് (രാമേശ്വരം)