ജൂൺ 12ന്‌ നടത്താൻ നിശ്‌ചയിച്ചിരുന്ന പരീക്ഷ മാറ്റിവച്ചു

March 20, 2022 - By School Pathram Academy

തിരുവനന്തപുരം: ജൂൺ 12ന്‌ നടത്താൻ നിശ്‌ചയിച്ചിരുന്ന 2022–23 വർഷത്തെ സംസ്ഥാന എൻജിനിയറിങ്‌/ ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ മാറ്റിവച്ചു.

ഇതേ ദിവസം സിബിഎസ്‌ഇ 12-ാം ക്ലാസ്‌ പരീക്ഷ തുടരുന്ന സാഹചര്യത്തിലും ക്ലാറ്റ്‌ അടക്കമുള്ള ദേശീയ തലത്തിലെ ചില പരീക്ഷകൾ സമീപദിവസങ്ങളിൽ നടത്തുന്ന പശ്‌ചാത്തലത്തിലുമാണ്‌ കീം പ്രവേശന പരീക്ഷ മാറ്റാൻ തീരുമാനിച്ചത്‌.

അനുയോജ്യമായ തീയതി ഉടൻ പ്രസിദ്ധീകരിക്കുമെന്നും പ്രവേശന പരീക്ഷാ കമീഷണറുടെ ഓഫീസ്‌ അറിയിച്ചു.

Category: News