ജൂൺ 19 മുതൽ ജൂലൈ 18 വരെ ഒരു മാസം നീണ്ടുനിൽക്കുന്ന വായനാമസാചരണം സംഘടിപ്പിക്കാൻ സർക്കുലർ

June 16, 2024 - By School Pathram Academy

എല്ലാ വർഷവും ജൂൺ 19 വായന ദിനമായി ആചരിച്ചു വരികയാണ്. 2024-2025 അധ്യയന വർഷം ജൂൺ 19 മുതൽ ജൂലൈ 18 വരെ പി.എൻ.പണിക്കർ വി‌ജ്ഞാൻ വികാസ് കേന്ദ്ര ദേശീയ വയനാദിന-മാസാചരണം സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു.

ദേശിയ വായനാദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി വിദ്യാലയങ്ങളിൽ വായനയുടെ മഹത്വം പ്രതിപാദിക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കേണ്ടതും, വായന പരിപോഷിപ്പിക്കുന്നതിന് വേണ്ടി വിവിധ കർമ്മ പദ്ധതികൾ അസൂത്രണം ചെയ്ത് വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെയും നടപ്പിലാക്കേണ്ടതുമാണ് രക്ഷകർത്താക്കളെയും ബോധവൽകരിക്കുന്നതിനുള്ള ഉചതിമായ പരിപാടികൾ സംഘടിപ്പിക്കേണ്ടതാണ്. ഈ വർഷം വായനദിനം – മാസാചരണം സംഘടിപ്പിക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.

1. ജൂൺ 19 വായനദിനത്തിൽ എല്ലാ വിദ്യാലയങ്ങളിലും വായനാദിന പ്രതിജ്ഞ എടുക്കേണ്ടതാണ് ( പ്രതിജ്ഞയുടെ പകർപ്പു ഉള്ളടക്കം ചെയ്യുന്നു.)

2. വായനാദിന മാസാചരണത്തോടനുബന്ധിച്ച് കിസ് മത്സരം സംഘടിപ്പിക്കാവുന്നതാണ്. ജൂലൈ 13. രണ്ടാം ശനിയാഴ്ച ജില്ലാതല വായന ക്വിസ് പരിപാടികളിൽ കട്ടികളെ പങ്കെടുപ്പിക്കുകയും പി.എൻ പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്വിസ്‌ മത്സരത്തിൽ ജില്ലാതലത്തിൽ ഒന്ന്, രണ്ട് സമ്മാനം നേടുന്ന വിദ്യാർത്ഥികളെ സംസ്ഥാനതല ജൂലൈ 18 നു മലപ്പുറത്ത് വച്ച് നടത്തുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുപ്പിക്കേണ്ടതാണ്.

3.വായനദിന മാസാചരണത്തോടനുബന്ധിച്ച് സെമിനാറുകളും, സിംപോസിയങ്ങളും സംഘടിപ്പിക്കാവുന്നതാണ്.

4.ലഹരി മയക്കുമരുന്ന് വിരുദ്ധ പ്രചാരണ യോഗങ്ങൾ സംഘടിപ്പിക്കാവുന്നതാണ്.

5. ക്വിസ് പ്രോഗ്രാം പ്രസംഗ മത്സരങ്ങൾ ഉപന്യാസ മത്സരങ്ങൾ, പദ (വാക്ക് ) മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കാവുന്നതാണ്.

6. ചിത്രരചന, പെയിന്റിംഗ് മത്സരങ്ങൾ സംഘടിപ്പിക്കാവുന്നതാണ്.

7.പദ്യ പാരായണം, കഥ കഥന മത്സരങ്ങൾ സമൂഹവായന പ്രചാരണം, ഡിജിറ്റൽ 883 പരിശീലനം .വായനാശീലം പ്രചരിപ്പിക്കാൻ തെരുവ് നാടകം എന്നിവ സംഘടിപ്പിക്കാവുന്നതാണ്.

8. വായിച്ചു വളരുക പ്രമേയമാക്കി നാടൻ കലകൾ സംഘടിപ്പിക്കാവുന്നതാണ്.

9.വായന പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റീഡിംഗ് കോർണറുകൾ തുറന്ന വായനശാലകൾ എന്നിവ പ്രയോജനപ്പെടുത്താവുന്നതാണ്.

Recent

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024

കേന്ദ്ര  സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ പ്ലേസ്‌മെന്റ്‌ ഡ്രൈവ്

July 11, 2024
Load More