ജൂൺ 19 വായന ദിനം. ‘ആര്‍ക്കും പങ്കെടുക്കാം’ വായന ദിന പ്രവർത്തനം -3

June 09, 2023 - By School Pathram Academy

ആര്‍ക്കും പങ്കെടുക്കാം

 

ചാര്‍ട്ടില്‍ ഒരു വായനാ സാമഗ്രി (കഥ ,കവിത, വിവരണം എന്നിങ്ങനെ ഏതുമാകാം) എഴുതി ത്തൂക്കുന്നു..കുട്ടികള്‍ക്ക് പ്രതികരിക്കനായി മൂന്ന് നിലവാരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അതിനു ചുവടെ നിര്‍ദ്ദേശിക്കുന്നു.

കുട്ടിക്ക് അവരുടെ കഴിവിനനുസരിച്ച് മൂന്ന് പ്രവര്‍ത്തനമോ ചെയ്യാന്‍ ആത്മവിശ്വാസമുള്ള ഏതെങ്കിലും ഒരു പ്രവര്‍ത്തനമോ എഴുതിത്തയ്യാറാക്കി സമര്‍പ്പിക്കാം.

ഉദാഹരണത്തിന് ഒരു ലഘുകവിത നല്‍കുകയാണെങ്കില്‍ ആദ്യചോദ്യം എല്ലാവര്‍ക്കും എഴുതാന്‍ കഴിയുന്ന ഒരു ഒറ്റ വാക്കോ വരിയോ ഉത്തരമായി വരുന്ന ചോദ്യങ്ങളാകാം.

അവസാന പ്രവര്‍ത്തനം ഒരാസ്വാദനക്കുറിപ്പ് തയ്യറാക്കലുമാകാം.