ജെ.ഇ.ഇ അഡ്വാൻസ്ഡിന്റെ ഓൺലൈൻ രജിസ്ട്രേഷൻ

April 14, 2024 - By School Pathram Academy

ന്യൂഡൽഹി: ജെ.ഇ.ഇ അഡ്വാൻസ്ഡ് 2024നുള്ള രജിസ്ട്രേഷൻ തീയതി ഐ.ഐ.ടി മദ്രാസ് പുതുക്കി.

ഇതനുസരിച്ച് ജെ.ഇ.ഇ അഡ്വാൻസ്ഡിന്റെ ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ 27ന് തുടങ്ങും. മേയ് ഏഴുവരെ അപേക്ഷിക്കാം. പരീക്ഷാ തീയതിയിൽ മാറ്റമില്ല. മേയ് 26നാണ് പരീക്ഷ.

jeeadv.ac.in എന്ന വെബ്സൈറ്റിലാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. മേയ് 10 വൈകീട്ട് അഞ്ചുമണിവരെ ഫീസടക്കാം. 3200 രൂപയാണ് രജിസ്ട്രേഷൻ ഫീ. പെൺകുട്ടികൾക്കും സംവരണ വിഭാഗങ്ങൾക്കും 1600 രൂപ മതി. മേയ് 17ന് അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിക്കും.

Category: News