ജോണ്‍ പോള്‍ മരിച്ചതല്ല അദ്ദേഹത്തെ ഇവിടുത്തെ വ്യവസ്ഥിതി കൊന്നതാണെന്നാണ് ജോളി ജോസഫ്

April 25, 2022 - By School Pathram Academy

ജോണ്‍ പോള്‍ സാറ് മരിച്ചതല്ല, നമ്മുടെ വ്യവസ്ഥിതി കൊന്നതാണ്: ജോളി ജോസഫ്

 

കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച തിരക്കഥാകൃത്ത് ജോണ്‍ പോള്‍ നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് അദ്ദേഹത്തിന്റെ സുഹൃത്തും നിര്‍മാതാവുമായ ജോളി ജോസഫ്. ജോണ്‍ പോള്‍ മരിച്ചതല്ല അദ്ദേഹത്തെ ഇവിടുത്തെ വ്യവസ്ഥിതി കൊന്നതാണെന്നാണ് ജോളി ജോസഫ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ എഴുതിയത്.വീട്ടിലെ കട്ടിലില്‍ നിന്നും താഴെ വീണ ജോണ്‍ പോളിനെ ആശുപത്രിയില്‍ എത്തിക്കാന്‍ പൊലീസിന്റേയും ആംബുലന്‍സിന്റേയും ഫയര്‍ഫോഴ്‌സിന്റേയും സഹായം തേടിയെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്നും ജോളി ജോസഫ് പറഞ്ഞു.

കഴിഞ്ഞ ജനുവരി 21 ന് രാത്രി എട്ടുമണിയോടെ വീട്ടിലെ കട്ടലില്‍ നിന്നും താഴെ വീണ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ പുലര്‍ച്ചെ 2 മണി ആയെന്നും അത്രയും നേരം ആ അവസ്ഥയില്‍ അദ്ദേഹം തറയിലെ തണുപ്പില്‍ കിടന്നെന്നും ആ സംഭവം വലിയ ആഘാതമാണ് അദ്ദേഹത്തിന് ഉണ്ടാക്കിയതെന്നും ജോളി ജോസഫ് പറഞ്ഞു.

Category: News