ജോലി ഒഴിവ്

May 30, 2022 - By School Pathram Academy

ഗസ്റ്റ് അധ്യാപക നിയമനം

 

തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ 2022 -2023 അധ്യയന വര്‍ഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയ, യു.ജി.സി നെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നാളെ (മേയ് 30) പ്രിന്‍സിപ്പൽ മുൻപാകെ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. ഇന്റര്‍വ്യൂ സമയം: സ്റ്റാറ്റിസ്റ്റിക്‌സ്- രാവിലെ 10 മണി മുതല്‍, കപ്യൂട്ടര്‍ സയന്‍സ് ഉച്ചയ്ക്ക് ഒരു മണി മുതല്‍. ഫോണ്‍: 0490 2346027, ഇ- മെയില്‍: [email protected]

ഉയം പ്രൊജക്ട്; അഡ്മിനിസ്ട്രേറ്റീവ് കോ- ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

തെരുവില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി കോഴിക്കോട് ജില്ലാ രണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഉദയം പ്രൊജക്ടിന്റെ അഡ്മിനിസ്‌ട്രേറ്റീവ് കോ- ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: അംഗീകൃത യുണിവേഴ്‌സിറ്റികളില്‍ നിന്നുള്ള കോ-ഓപ്പറേഷനില്‍ സ്‌പെഷലൈസേഷനോട് കൂടി ബി.കോം ബിരുദം, കമ്പനി/ സൊസൈറ്റി അക്കൗണ്ട്‌സ്, മാനേജ്‌മെന്റ്, ടാക്‌സേഷന്‍, അഡ്മിനിസ്‌ട്രേഷന്‍ എന്നിവയിലുള്ള പരിജ്ഞാനത്തോടെ അക്കൗണ്ട്‌സ് ഓഫീസറായുള്ള നാല് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം, നിര്‍ധനരും നിരാലംബരും ഭവനരഹിതരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയുമായി ബന്ധപ്പെട്ട് ആറ് മാസത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം, ഇംഗ്ലീഷ് ഭാഷ അനയാസമായി എഴുതാനും സംസാരിക്കുവാനും സാധിക്കണം, ഇരുചക്രവാഹനങ്ങളും ലൈറ്റ് മോട്ടോര്‍ വാഹനങ്ങളും ഓടിക്കുന്നതിനുള്ള ലൈസന്‍സ് ഉണ്ടായിരിക്കണം. പ്രതിമാസവേതനം: 20,000 രൂപ.

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും ഓരോ പകര്‍പ്പുകളും സഹിതം ജൂണ്‍ എട്ടിന് രാവിലെ 11 മണിക്ക് ചേവായൂര്‍ ഉദയം ഹോമില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോണ്‍: 9207391138.

ടെൻഡര്‍ ക്ഷണിച്ചു.

സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.എ) കിഫ്ബിയുടെ കോഴിക്കോട് ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിനായി മാസവാടക കരാര്‍ അടിസ്ഥാനത്തില്‍ വാഹനം എടുക്കുന്നതിന് ടെൻഡര്‍ ക്ഷണിച്ചു. ജൂണ്‍ രണ്ടിന് വൈകീട്ട് മൂന്ന് വരെ ടെൻഡര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9744391317, 9446544353

Category: Job Vacancy