ഞങ്ങടെ കാരണവര്‍ പോയി…! അവസാന കൂടിക്കാഴ്ച ആകുമെന്ന് കരുതിയില്ല: സുമേഷേട്ടന്റെ അവസാന ചിത്രം പങ്കുവച്ച് സ്‌നേഹ ശ്രീകുമാർ

June 24, 2022 - By School Pathram Academy

ഞങ്ങടെ കാരണവര്‍ പോയി…! അവസാന കൂടിക്കാഴ്ച ആകുമെന്ന് കരുതിയില്ല: സുമേഷേട്ടന്റെ അവസാന ചിത്രം പങ്കുവച്ച് സ്‌നേഹ ശ്രീകുമാർ

കൊച്ചി: മറിമായത്തിലെ സുമേഷായെത്തി കുടുകുടെ ചിരിപ്പിച്ച നടന്‍ വിപി ഖാലിദിന്റെ വിയോഗത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം.

ലൊക്കേഷനില്‍ വച്ചുണ്ടായ ഹൃദയാഘാതമാണ് ഖാലിദിന്റെ ജീവനെടുത്തത്.

ജനപ്രിയ ടെലിവിഷന്‍ പരമ്പര മറിമായത്തിലെ അദ്ദേഹത്തിന്റെ സുമേഷ് എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ വിയോഗത്തില്‍ വേദന പങ്കുവെച്ചിരിക്കുകയാണ് നടി സ്‌നേഹ ശ്രീകുമാര്‍. അദ്ദേഹം അവസാനമായി മാറിമായത്തിന്റെ ഭാഗമായപ്പോള്‍ എടുത്ത ചിത്രവും പങ്കുവച്ചാണ് സ്‌നേഹയുടെ കുറിപ്പ്.

ഇന്ന് രാവിലെ ശ്രീ വിളിച്ചു ഖാലിദിക്ക വീണു, ഹോസ്പിറ്റലില്‍ പോകുവാണെന്നു പറഞ്ഞപ്പോള്‍ ഞാന്‍ വേഗം റെഡി ആയി വൈക്കത്തേക്ക് പുറപ്പെടാന്‍. പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ ശ്രീ വിളിച്ചു ഖാലിദിക്ക പോയെന്നു പറഞ്ഞു…രാവിലെ മുതല്‍ ഇത്രയും നേരം സത്യം ആവരുതെന്നു പ്രാര്‍ത്ഥിച്ചു, വിശ്വസിക്കാന്‍ കഴിയുന്നില്ലായിരുന്നു.

ഞങ്ങടെ കാരണവര്‍, കൊച്ചിന്‍ നാഗേഷ്, സുമേഷേട്ടന്‍ പോയികളഞ്ഞു… മറിമായം അവസാന ഷൂട്ടിംഗിന് എടുത്ത ഫോട്ടോയാണ് ഇത്… എന്നും അഭിനയത്തോട് പ്രണയമായിരുന്നു സുമേഷേട്ടന്…വൈക്കത്ത് ടൊവിനോയുടെ പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ വിയോഗം. ഭക്ഷണം കഴിച്ചശേഷം ശുചിമുറിയില്‍ പോയ ഇദ്ദേഹത്തെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയപ്പോള്‍ ആണ് ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്.

Category: News