ഞെട്ടിക്കുന്ന വാർത്ത…ഈ അധ്യയനവർഷം ജൂലൈ മുതൽ ലഹരി ഉപയോഗിക്കുന്നതായും ഒരുമാസമായി ലഹരി ലഭിച്ചില്ലെന്നും ഇതേ തുടർന്നാണ് ഹൈഡ്രജൻ പെറോക്സൈഡ് കുടിച്ചതെന്നുമാണ് മൊഴി…

March 28, 2023 - By School Pathram Academy

കുന്നമംഗലം:- ലഹരിക്ക്‌ അടിമയായ എട്ടാം ക്ലാസ്‌ വിദ്യാർഥിനി ഹൈഡ്രജൻ പെറോക്സൈഡ് കുടിച്ച്‌ ആശുപത്രിയിൽ.

വിദ്യാർഥിനി പത്തുമാസമായി ലഹരി ഉപയോഗിക്കുന്നതായി മൊഴി നൽകിയതിനെ തുടർന്ന്‌ കുന്നമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.

തിങ്കൾ രാവിലെയാണ്‌ പതിമൂന്നുകാരി ഹൈഡ്രജൻ പെറോക്സൈഡ് കുടിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്‌.

ഈ അധ്യയനവർഷം ജൂലൈ മുതൽ ലഹരി ഉപയോഗിക്കുന്നതായും ഒരുമാസമായി ലഹരി ലഭിച്ചില്ലെന്നും ഇതേ തുടർന്നാണ് ഹൈഡ്രജൻ പെറോക്സൈഡ് കുടിച്ചതെന്നുമാണ് മൊഴി.

ഒരു സ്ത്രീയും പുരുഷനുമാണ് പൊടിരൂപത്തിലുള്ള മയക്കുമരുന്ന് എത്തിച്ച് തന്നിരുന്നതെന്നാണ് പൊലീസിനോട് പറഞ്ഞത്. സൗജന്യമായാണ് ഇത് നൽകിയിരുന്നതെന്നും സഹപാഠികളും ഉപയോഗിക്കാറു ണ്ടായിരുന്നെന്നും കുട്ടി പറയുന്നു. മുതിർന്ന ക്ലാസിലെ കുട്ടികളിൽനിന്നാണ് ലഹരി ഉപയോഗിക്കുന്ന രീതി മനസ്സിലാക്കിയതെന്നും 14 വയസ്സുള്ള ആൺകുട്ടിയുമായി പ്രണയമുണ്ടായിരുന്നതായും ഈ കുട്ടിയും ലഹരി ഉപയോഗിച്ചിരുന്നതായും പറഞ്ഞു.

സംഭവത്തിൽ ബാലനീതി നിയമപ്രകാരം കുന്നമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു. സ്റ്റേഷൻ ഹൗസ് ഓഫീസർ യൂസുഫ് നടുത്തറമ്മലിന്റെ നേതൃത്വത്തിൽ ലഹരി വിൽപ്പന നടത്തുന്നവരെക്കുറിച്ചും അന്വേഷണം തുടങ്ങി.

 

Category: News

Recent

സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അംഗീകൃത തൊഴിലാളികള്‍ക്കും  തൊഴില്‍ നികുതി വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള ഉത്തരവിന്റെ…

July 13, 2024

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024
Load More