ടീച്ചിംഗ് മാന്വൽ :-സമഗ്രയിൽ നിന്ന് ടീച്ചിംഗ് മാന്വൽ എടുത്ത് ആവശ്യമായ അനുരൂപീകരണം നടത്തിയ ടീച്ചിംഗ് മാന്വൽ പ്രഥമാദ്ധ്യാപകന് / പ്രിൻസിപ്പലിന് അംഗീകാരത്തിനായി സമർപ്പിക്കേണ്ടതാണ്
ടീച്ചിംഗ് മാന്വൽ
അറിവു നിർമ്മാണ ഘട്ടങ്ങൾ ഉറപ്പാക്കുന്ന പ്രക്രിയബന്ധിതവും പ്രവർത്തനാധിഷ്ഠിതവുമായ പാഠാസൂത്രണരേഖയാണ് ടീച്ചിംഗ് മാന്വൽ. ഓരോ കുട്ടിയുടെയും പഠന പങ്കാളിത്തവും പഠന നേട്ടവും ഉറപ്പാക്കുന്നതിന് പഠന പ്രവർത്തനങ്ങൾ സൂക്ഷ്മതലത്തിൽ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഓരോ അദ്ധ്യാപകരും സ്കൂൾതല ആസൂത്രണം നടത്തിയാണ് ക്ലാസ്സിൽ പ്രവർത്തനങ്ങൾ വിനിമയം ചെയ്യുന്നതെന്ന് പ്രധാനാദ്ധ്യാപകൻ ഉറപ്പാക്കണം.
എല്ലാ കുട്ടികളെയും പഠന സന്ദർഭത്തിലേക്ക് നയിക്കുക.
സ്വന്തമായി ആശയങ്ങൾ രൂപീകരിക്കുക. അവ ചെറുസംഘങ്ങളിൽ അവതരിപ്പിച്ച് ചർച്ച ചെയ്യുക. പുതിയ ആശയങ്ങൾ സ്വാംശീകരിക്കുക.
രൂപപ്പെടുത്തിയ ആശയങ്ങൾ, നൈപുണികൾ എന്നിവ പുതിയ സന്ദർഭങ്ങളിൽ ഉപയോഗപ്പെടുത്തി സ്വന്തം സൃഷ്ടികൾ രൂപപ്പെടുത്തുക.
സ്വന്തമായും പരസ്പരവും വിലയിരുത്തി മെച്ചപ്പെടുത്തുക എന്നീ പ്രക്രിയകൾക്ക് ടീച്ചിംഗ് മാന്വലിൽ അവസരമുണ്ടാകണം.
ക്ലാസ്സ് വിനിമയത്തിലെ മികവുകളും പരിമിതികളും മെച്ചപ്പെടാനുള്ള നിർദേശങ്ങളും വിലയിരു ത്തൽ പേജിൽ രേഖപ്പെടുത്തണം.
വിവിധ നിലവാരക്കാരെയും ഭിന്നശേഷിക്കാരെയും പരിഗണിക്കുന്നതായിരിക്കണം സൂക്ഷ്മ പ്രക്രിയ.
ഓരോ ഘട്ടത്തിനു ശേഷവും നിശ്ചിത സമയം അനുവദിക്കുകയും പഠന പിന്നാക്കാവസ്ഥയിലുള്ളവരെ അധ്യാപകർ നേരിട്ട് സഹായിക്കുകയും വേണം.
ഇതിനായി ഏപ്രിൽ, മെയ് മാസങ്ങളിൽ തന്നെ അടുത്ത വർഷത്തെ ചുമതലയുള്ള വിഷയങ്ങൾ എസ്.ആർ.ജിയിൽ ചർച്ച ചെയ്ത് നിശ്ചയിക്കണം.
വിഷയ ചുമതല നൽകുന്നതിൽ അദ്ധ്യാപികയുടെ അക്കാദമിക യോഗ്യത, പ്രവർത്തന മികവ്, താൽപര്യം എന്നിവ പരിഗണിക്കാം. മുൻ വർഷങ്ങളിലെ വിഷയങ്ങൾ ക്ലാസ്സുകൾ എടുക്കുന്നതിന് മുൻഗണന നൽകാം.
ഒരു ഡിവിഷന്റെ ഒരു വിഷയം ഒന്നിൽ കൂടുതൽ അദ്ധ്യാപകർക്ക് വീതിച്ചു നൽകരുത്. ഇത് നിശ്ചിത വിഷയത്തിന്റെ പഠനത്തെ ദോഷകരമായി ബാധിക്കും.
പഠനം ഫലപ്രദമാക്കുന്നതിന് പിരീഡുകൾ ക്ലബ്ബ് ചെയ്ത് പഠനസമയം കൂടുതലായി ലഭ്യമാക്കുന്നത് പഠനപ്രക്രിയയുടെ ഫലപ്രാപ്തിയ്ക്ക് സഹായകമാകും.
കുട്ടികളുടെ പുസ്തകഭാരം കുറയ്ക്കുവാനും സഹായിക്കും.
ടൈംടേബിൾ ക്രമീകരിക്കുന്നത് (എൽ.പി-ക്ലാസ് ടീച്ചർ സമ്പ്രദായം, യു.പി ഒരദ്ധ്യാപകന് രണ്ട് വിഷയം, മൂന്നോ അതിൽ കൂടുതലോ ഡിവിഷൻ ഉള്ളിടത്ത് ഒരു വിഷയം) പാഠാസൂത്രണത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനും അധികഭാരം കുറക്കുന്നതിനും സഹായകമാകും.
ചുമതലപ്പെടുത്തിയ വിഷയങ്ങളിൽ കൂടുതൽ ഗവേഷണങ്ങൾ നടത്തുകയും പരിശീലനങ്ങളിൽ പങ്കെടുക്കുകയും വേണം.
എസ്.ആർ.ജി, വിഷയസമിതി എന്നിവയിൽ ടീച്ചിംഗ് മാന്വൽ വായിച്ച് ചർച്ച ചെയ്യുകയും സ്വന്തം ടീച്ചിംഗ് മാന്വൽ മെച്ചപ്പെടുത്തുകയും വേണം.
സമഗ്രയിൽ നിന്ന് ടീച്ചിംഗ് മാന്വൽ എടുത്ത് ആവശ്യമായ അനുരൂപീകരണം നടത്തിയ ടീച്ചിംഗ് മാന്വൽ പ്രഥമാദ്ധ്യാപകന് / പ്രിൻസിപ്പലിന് അംഗീകാരത്തിനായി സമർപ്പിക്കേണ്ടതാണ്.
പ്രഥമാദ്ധ്യാപകൻ പ്രിൻസിപ്പൽ ഗുണാത്മക സൂചകങ്ങൾ വച്ച് ടീച്ചിംഗ് മാന്വൽ വിലയിരുത്തുക. യും മെച്ചപ്പെടുത്തുന്നതിനുമുള്ള നിർദേശങ്ങൾ നൽകുകയും വേണം.
അദ്ധ്യാപകരുടെ പാഠാസൂത്രണം നൈപുണി വികസിപ്പിക്കുന്നതിന് ആവശ്യമായ ശില്പശാല കൾ, സ്കൂൾ, ബി.ആർ.സി തലത്തിൽ സംഘടിപ്പിക്കാവുന്നതാണ്.
ഐ.സി.ടി, ലൈബ്രറി, ലബോറട്ടറി, പഠനയാത്രകൾ എന്നീ തന്ത്രങ്ങൾ ആവശ്യാനുസരണം ഫലപ്രദമായി പാഠാസൂത്രണ പ്രക്രിയയിൽ ഉൾച്ചേർക്കണം.