ടീച്ചേഴ്സ് കോളം – ബാബു മാത്യൂ പ്രിൻസിപ്പൽ സി.എം.എസ്. ഹയർ സെക്കണ്ടറി സ്കൂൾ മല്ലപ്പള്ളി , പത്തനംതിട്ട . 1999 ൽ ഹൈസ്കൂൾ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. മൂന്നു വർഷം ഹൈസ്കൂൾ ടീച്ചറായും 21 വർഷം ഹയർ സെക്കണ്ടറി ബോട്ടണി ടീച്ചറായും വിവിധ സ്കൂളുകളിൽ സേവനം ചെയ്തു. 2023 ജൂൺ 1 മുതൽ സി.എം.എസ്.എച്ച്.എസ്.എസ്. മല്ലപ്പള്ളിയിൽ പ്രിൻസിപ്പൽ ആയി സേവനം ചെയ്തു വരുന്നു

2006 മുതൽ ഹയർ സെക്കണ്ടറി ബോട്ടണി വിഷയത്തിൽ സ്റ്റേറ്റ് റിസോർഴ്സ് ഗ്രൂപ്പ് അംഗമായി പ്രവർത്തിക്കുന്നു. ടീ ച്ചേഴ്സ് സോഴ്സ് ബുക്ക് തയ്യാറാക്കൽ കമ്മറ്റിയിലും ഓപ്പൺ സ്കൂൾ പഠനോപകരണ നിർമ്മാണ കമ്മറ്റിയിലും അംഗമായിരുന്നു. ഹയർ സെക്കണ്ടറി പാഠപുസ്തക പരിഷ്കരണ സമിതിയിലും ചോദ്യ പേപ്പർ നിർമ്മാണ ഗ്രൂപ്പിലും പ്രവർത്തിച്ചിട്ടുണ്ട്.
ജില്ലാ അടിസ്ഥാനത്തിൽ ബോട്ടണി വിഷയത്തിൽ കൺവീനറായും മോണിറ്ററിംഗ് ടീമംഗമായും സേവനം ചെയ്തു വരുന്നു.
ഹയർ സെക്കണ്ടറിയിൽ സ്കൗട്ട്സ് യൂണിറ്റ് ആരംഭിച്ച 2014 മുതൽ സ്കൗട്ട്സ് മാസ്റ്റർ ആയി സേവനം ചെയ്യുന്നു.
സ്കൗട്ട്സ് പ്രസ്ഥാനത്തിന്റെ കോട്ടയം ജില്ലാതല കോർഡിനേറ്റർ ആയി വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.
സ്കൗട്ട്സ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ “സ്നേഹ ജ്യോതി” പദ്ധതിയിലൂടെ നിർധന കുടുംബങ്ങളിലെ കുട്ടികൾക്ക് വീട് നിർമ്മാണത്തിൽ സഹായിക്കുന്നതിനും പല തരത്തിലുള്ള ചികിത്സാ സഹായങ്ങൾ ക്രമീകരിക്കുന്നതിനും കഴിഞ്ഞു.
പ്രളയകാലഘട്ടത്തിലും കോവിഡ് മഹാമാരിയിലും വിവിധ തരത്തിലുള്ള സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
റിപ്പബ്ലിക്ക് ദിന പരേഡിൽ കോട്ടയം സി.എം.എസ്. കോളേജ് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട്സ് യൂണിറ്റിന് മികച്ച പ്രവർത്തനങ്ങൾക്കുള്ള ട്രോഫി ലഭിച്ചു.
കൃഷിയിലും പരിസ്ഥിതി സംരക്ഷണത്തിലും മാലിന്യനിർമ്മാർജനത്തിലും വിദ്യാർത്ഥികളിലും സമൂഹത്തിലും അവബോധം സൃഷ്ടിക്കാൻ വിവിധ കർമ്മ പരിപാടികൾ ആവിഷ്കരിച്ചു. വിശാലമായ രീതിയിൽ പച്ചക്കറികൾ കൃഷി ചെയ്ത് വിവെടുത്തു.
സ്കൂൾ ക്യാമ്പസ് ഹരിതമനോഹരമായി സംരക്ഷിക്കാൻ പരിപാടികൾ ആവിഷ്കരിച്ചു. കേരള സർക്കാരിന്റെ ഹരിത വിദ്യാലയ അവാർഡ് നിർണ്ണയത്തിൽ കോട്ടയം ജില്ലയിൽ നിന്നും
സി.എം.എസ്. കോളേജ് എച്ച്.എസ്.എസ്. തെരഞ്ഞെടുക്കപ്പെട്ടു.
ചെന്നൈ ആസ്ഥാനമായ സി.എസ്.ഐ. സിനഡിന്റെ ഗ്രീൻ സ്കൂൾ അവാർഡും മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ഹരിത വിദ്യാലയ പുരസ്കാരവും കോട്ടയം സി.എം.എസ്. സ്കൂളിന് ലഭിച്ചു.