ടൂറിസ്റ്റ് ബസ് ഡ്രൈവർ ക്ഷിണിതനായിരുന്നുവെന്ന് ആരോപണം

October 06, 2022 - By School Pathram Academy

പാലക്കാട്∙ വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിൽ ഇടിച്ച് ഒൻപതു പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ ക്ഷിണിതനായിരുന്നുവെന്ന് ആരോപണം. ‘വേളാങ്കണ്ണിക്ക് യാത്ര പോയി തിരികെ വന്ന ഉടനെയാണ് ഊട്ടിക്കുള്ള ഈ യാത്രയ്ക്കു പുറപ്പെട്ടത്.

ഡ്രൈവർ നന്നായി വിയർത്തുകുളിച്ച് ക്ഷീണിതനായിരുന്നു. രാത്രിയാണു സൂക്ഷിക്കണമെന്നു പറഞ്ഞപ്പോൾ കുഴപ്പമൊന്നുമില്ല ഞാൻ നല്ല പരിചയസമ്പന്നനായ ഡ്രൈവർ ആണെന്ന് പറഞ്ഞു’– അപകടത്തിൽപ്പെട്ട കുട്ടിയുടെ മാതാവ് പറഞ്ഞു.

ഇന്നലെ വൈകിട്ട് അഞ്ചു മണിക്ക് സ്കൂളിൽനിന്നു പുറപ്പെടേണ്ട ബസ് രാത്രി ഏഴോടെയാണ് പുറപ്പെട്ടത്. മറ്റൊരു യാത്രയ്ക്കു പോയി വരുന്ന വഴിയായതിനാലാണു സ്കൂളിൽ എത്താൻ താമസിച്ചത്.

 

എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ഊട്ടിയിലേക്ക് 42 വിദ്യാർഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസാണ് കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ 9 യാത്രക്കാർ മരിച്ചു. നാലുപേർക്കു ഗുരുതരമായി പരുക്കേറ്റു.

അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസാണ് അപകടം ഉണ്ടാക്കിയതെന്ന് കെഎസ്ആർടിസി ബസ് ജീവനക്കാർ പറയുന്നു. കെഎസ്ആർടിസിയുടെ പിന്നിലേക്ക് ഇടിച്ചുകയറിയ ശേഷം ടൂറിസ്റ്റ് ബസ് മറിയുകയായിരുന്നു. ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന അഞ്ചു വിദ്യാർഥികളും ഒരു അധ്യാപകനും മരിച്ചു. മൂന്നുപേർ കെഎസ്ആർടിസി ബസിലെ യാത്രക്കാരാണ്.

Category: News

Recent

അവസരങ്ങളുടെ പെരുമഴ; നിരവധി ഒഴിവുകൾ

December 14, 2024

ചോദ്യപേപ്പർ ചോർച്ച അതീവ ഗുരുതരം; ഉന്നതതല യോഗം ചേരും.ഗൗരവമായി അന്വേഷിക്കും.വിദ്യാഭ്യാസ വകുപ്പ് മന്ത്രി

December 14, 2024

കെ.എസ്.ഇ.ബി.യില്‍ വിവിധ തസ്തികകളിലായി 306 ഒഴിവുകള്‍

December 13, 2024

രണ്ടാം പാദവാർഷിക പരീക്ഷയുടെ  മാതൃക ചോദ്യോത്തരങ്ങൾ ക്ലാസ് മൂന്ന് പരിസര പഠനം

December 13, 2024

സർക്കാർ/ എയ്ഡഡ് /അൺ എയ്ഡഡ് മേഖലകളിൽ നിരവധി ജോലി ഒഴിവുകൾ

December 13, 2024

ഈ ദിനം കണ്ണുനീർ പൂക്കളാൽ ആദരാഞ്ജലികൾ അർപ്പിക്കാം

December 13, 2024

അധ്യാപക ഒഴിവുകൾ ഉൾപ്പടെ നിരവധി തൊഴിൽ അവസരങ്ങൾ

December 13, 2024

പാലക്കാട് കല്ലടിക്കോട് ലോറി പാഞ്ഞുകയറി നാലു കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെട്ട സംഭവം കരളലിയിക്കുന്നതും…

December 12, 2024
Load More