ടൈപ്പ് വൺ പ്രമേഹ രോഗബാധിതരായ സർക്കാർ ജീവനക്കാർക്കും , ടൈപ്പ് വൺ പ്രമേഹ രോഗബാധിതരായ കുട്ടികളുടെ സർക്കാർ ജീവനക്കാരായ മാതാപിതാക്കൾക്കും -പ്രത്യേക മുൻഗണന നിശ്ചയിച്ച്- ഉത്തരവ് പുറപ്പെടുവിച്ചു
ഉദ്യോഗസ്ഥഭരണപരിഷ്കാരവകുപ്പ്-സർക്കാർ ജീവനക്കാരുടെ പൊതുസ്ഥലം മാറ്റവും നിയമനവും – ടൈപ്പ് വൺ പ്രമേഹ രോഗബാധിതരായ സർക്കാർ ജീവനക്കാർക്കും ടൈപ്പ് വൺ പ്രമേഹ രോഗബാധിതരായ കുട്ടികളുടെ സർക്കാർ ജീവനക്കാരായ മാതാപിതാക്കൾക്കും -പ്രത്യേക മുൻഗണന നിശ്ചയിച്ച്- ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
പരാമർശം (1) പ്രകാരം സർക്കാർ ജീവനക്കാരുടെ പൊതുസ്ഥലംമാറ്റവും നിയമനവും പരിഷ്ക്കരിച്ച മാനദണ്ഡങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രസ്തുത ഉത്തരവിലെ ഖണ്ഡിക 11 ൽ സ്ഥലംമാറ്റത്തിനും നിയമനത്തിനും വേണ്ടിയുള്ള ആവശ്യത്തിലേയ്ക്കായി പ്രത്യേക മുൻഗണന അർഹിക്കുന്ന പരിരക്ഷിക്കപ്പെട്ട /പ്രഥമ ഗണനീയ വിഭാഗങ്ങൾ അനുബന്ധ പ്രകാരം നിശ്ചയിച്ച് ഉത്തരവായിരുന്നു.
പരാമർശം (2) അപേക്ഷ പ്രകാരം ശ്രീമതി. ബുഷ്റ ഷിഹാബ് ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികളുടെ സർക്കാർ ജീവനക്കാരായ മാതാപിതാക്കൾക്കും, ടൈപ്പ് വൺ പ്രമേഹ ബാധിതരായ (നിരവധി വർഷങ്ങളായി ഈ അസുഖം കൊണ്ട് ബുദ്ധിമുട്ടുന്ന) സർക്കാർ ജീവനക്കാർക്കും അവരുടെ പൊതുസ്ഥലം മാറ്റത്തിൽ അതാത് ജില്ലകളിൽ വീടിന് തൊട്ടടുത്തുള്ള സർക്കാർ സ്ഥാപനങ്ങളിൽ സ്ഥലംമാറ്റം നൽകുന്നതിന് നടപടി കൈക്കൊള്ളുവാൻ സർക്കാരിനോട് അഭ്യർത്ഥിക്കുകയുണ്ടായി.
സർക്കാർ ഈ വിഷയം വിശദമായി പരിശോധിക്കുകയുണ്ടായി. പരാതിയിൽ പരാമർശിക്കുന്ന രോഗത്തിന്റെ സങ്കീർ ണ്ണാവസ്ഥ കണക്കിലെടുത്ത്. പരാമർശം (1) ഉത്തരവിലെ അനുബന്ധത്തിൽ ക്രമ നമ്പർ അഞ്ചാമതായി ചേർത്തിരിക്കുന്ന സെറിബ്രൽ പാൾസി ഉൾപ്പെടെയുള്ള ചലനവൈകല്യം, ഭേദപ്പെട്ട കുഷ്ഠം, അസാധാരണമായ പൊക്കക്കുറവ്, ആസിഡ് ആക്രമണത്തിന് വിധേയമായവർ, പേശി സംബന്ധമായ അസുഖമുള്ളവർ (Locomotor disability including cerebral palsy,cured leprosy, dwarfism, acid attack victim, muscular dystrophy) എന്നിവരോടൊപ്പം ടൈപ്പ് വൺ പ്രമേഹ ബാധിതരായ സർക്കാർ ജീവനക്കാരെയും. ഇതേ ഉത്തരവിൽ ക്രമ നമ്പർ എട്ടാമതായി வேỜ ത്തിരിക്കുന്ന ഓട്ടിസം/സെറിബ്രൽ പാൾസി ബാധിച്ച കുട്ടികളുടെ മാതാപിതാക്കൾ എന്നിവരോടൊപ്പം ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികളുടെ സർക്കാർ ജീവനക്കാരായ മാതാപിതാക്കളെയും ഉൾപ്പെടുത്തി ഉത്തരവാകുന്നു.
പരാമർശം (1) ലെ ഉത്തരവ് മേൽ പറഞ്ഞ ഭേദഗതിയോടെ നിലനിൽക്കുന്നതാണ്.