ട്രാന്‍സ്‌ജെന്റര്‍ എന്ന ഇംഗ്ലീഷ് പദത്തിന് തത്തുല്യമായ പദം മലയാളത്തില്‍ നിലവിലില്ല. ഉചിതമായ പദം നിർദ്ദേശിക്കാം…

July 07, 2022 - By School Pathram Academy

ട്രാന്‍സ്‌ജെന്റര്‍ എന്ന പദത്തിന് തത്തുല്യമായ മലയാളപദം നിര്‍ദേശിക്കാം

 

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്റര്‍ എന്ന ഇംഗ്ലീഷ് പദത്തിന് തത്തുല്യമായ പദം മലയാളത്തില്‍ നിലവിലില്ല. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് മാന്യമായ പദവി നല്‍കാനുതകുന്ന, അവരെ അഭിസംബോധന ചെയ്യാന്‍ പര്യാപ്തമായ പദം കണ്ടെത്താന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ദേശിക്കുന്നു. പദനിർദ്ദേശത്തിനായി ഒരു മത്സരം നടത്തുകയും അങ്ങിനെ ലഭിക്കുന്ന പദങ്ങളിൽ നിന്ന് ഉചിതമായ പദം ഭാഷാവിദഗ്ധരുടെ സമിതി കണ്ടെത്തുന്നതുമാണ്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിര്‍ദ്ദേശിക്കുന്ന പദം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ [email protected] എന്ന ഇ-മെയിലിലേക്ക് പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ സഹിതം ജൂലൈ 14നകം അയക്കാവുന്നതാണ്.

Category: News