ഡിഎൽഎസ് കോഴ്‌സ്
ഡിഎൽഎസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ സർക്കാർ /എയ്ഡഡ് / സ്വാശ്രയ മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപക പരിശീലന കേന്ദ്രങ്ങളിൽ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എസ്) കോഴ്‌സിൽ 2022-24 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മെരിറ്റ് ക്വാട്ടാ മുഖേനയുള്ള പ്രവേശനത്തിനുള്ള അപേക്ഷകൾ അതത് വിദ്യാഭ്യാസ ഉപഡയറക്ടർക്കും ഹിന്ദി, അറബിക്, ഉറുദു, സംസ്‌കൃതം ഭാഷാ കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കുമാണ് സമർപ്പിക്കേണ്ടത്. അപേക്ഷാഫോമിന്റെ മാതൃകയും വിശദവിവരങ്ങളും www.education.kerala.gov.in ൽ ലഭിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 16ന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം.