വകുപ്പ് തല പരീക്ഷ : ഡ്യൂട്ടി ലീവ് അനുവദിക്കുന്നതിന് സംബന്ധിച്ച്, – KSR Part 1 Rules 12 (7)

April 03, 2022 - By School Pathram Academy

വകുപ്പ്തല പരീക്ഷ (Departmental test) കളിൽ പങ്കെടുക്കുന്നതിന് പ്രത്യേക അവധി അനുവദിച്ചിട്ടില്ല.

എന്നാൽ കെ.എസ്.ആർ പാർട്ട് I റൂൾ 12(7) ൽ ഡ്യൂട്ടി (Duty) എന്നതിന്റെ നിർവ്വചനം നൽകിയിരിക്കുന്നതിന്റെ കുറിപ്പ്-2 ൽ ഇപ്രകാരം പറയുന്നു.

ഒരു നിർബ്ബന്ധിത വകുപ്പ്തല പരീക്ഷ (Obligatory departmental test) യിൽ പങ്കെടുക്കുന്നത് ആവശ്യമായതോ അതിന് അനുവദിച്ചിട്ടുള്ളതോ ആയ ഒരു ഉദ്യോഗസ്ഥന് അപ്രകാരമുള്ള പരീക്ഷാ ദിവസം അല്ലെങ്കിൽ ദിവസങ്ങളും പരീക്ഷാ സ്ഥലത്തേക്ക് പോകുന്നതിനും തിരികെ വരുന്നതിനും ന്യായമായും ആവശ്യമായിവരുന്ന യാത്രാസമയവും ഡ്യൂട്ടിയായി കണക്കാക്കാവുന്നതാണ്.

ഇതിന് ചുവടെയുള്ള വിശദീകരണത്തിൽ ഇപ്രകാരം പറയുന്നു.

നിർബ്ബന്ധിത വകുപ്പതല പരീക്ഷ (Obligatory departmental test) യെന്നാൽ..

1. പ്രോബേഷനോ പരിശിലനമോ തൃപ്തികരമായി പൂർത്തിയാക്കുന്നതിനുള്ള പരീക്ഷ. (ഉദാഹരണം MOP).

2. ഇൻക്രിമെന്റ് അനുവദിക്കുന്നതിനോ കൺഫർമേഷൻ നൽകുന്നതിനോ ആവശ്യമായി വരുന്ന പരീക്ഷകൾ.

3. വകുപ്പിലെ ഉദ്യോഗക്കയറ്റത്തിന് വേണ്ടി വിജയിക്കേണ്ട പരീക്ഷകൾ. (ഉദാഹരണമായി ക്ലാർക്ക് തസ്തികയിൽ നിന്നും സീനിയർ ക്ലാർക്കായി ഉദ്യോഗക്കയറ്റം ലഭിക്കുവാൻ ആവശ്യമായ Account Test (Lower), Departmental Test തുടങ്ങിയവ).

4. ഒരു തസ്തികയിൽ തുടരുന്നതിന് വിജയിക്കേണ്ടതായ പരീക്ഷകൾ.

5. സേവനത്തിൽ തുടരുന്നവർക്ക് വിജയിക്കേണ്ട പുതുതായി ഏർപ്പെടുത്തിയ പരീക്ഷകൾ.

Category: IAS