ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ കോഴ്സ്
ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
വിമുക്തഭടന്മാര്‍, ആശ്രിതര്‍, വിധവകള്‍ തുടങ്ങിയവര്‍ക്കുള്ള പുനരധിവാസ പരിശീലനത്തിന്റെ ഭാഗമായി സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (സി-ഡിറ്റ് ) നടത്തുന്ന ആറു മാസത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (ഡി.സി.എ ) കോഴ്സ് ഓഗസ്റ്റില്‍ ആരംഭിക്കുന്നു.
ആദ്യം പേര് ലഭിക്കുന്ന 15 പേര്‍ക്ക് മാത്രമാണ് പ്രവേശനം. അര്‍ഹരായവര്‍ വിദ്യാഭ്യാസം, വയസ്, വിമുക്തഭടനുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐ.ഡി എന്നിവ സഹിതം നേരിട്ടോ, [email protected] എന്ന മെയില്‍ ഐ.ഡിയിലോ, 0484-2422239 ഫോണ്‍ നമ്പറിലോ ബന്ധപ്പെടണം. അവസാന തീയതി ഓഗസ്റ്റ് 5.