ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്) കോഴ്‌സ്
എൻ.സി.റ്റി.ഇ അംഗീകാരം ലഭിച്ചതും കഴിഞ്ഞ വർഷങ്ങളിൽ പ്രവർത്തിക്കാതിരുന്നതും 2022-24 അധ്യയന വർഷം മുതൽ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്) കോഴ്‌സ് പുനരാരംഭിക്കാൻ താത്പര്യമുള്ളതുമായ സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. www.education.kerala.gov.in ൽ അറിയിപ്പ് ലഭ്യമാണ്. അപേക്ഷകൾ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നോരിട്ടോ [email protected] ലോ അയയ്ക്കണം. അപേക്ഷകൾ 26ന് വൈകിട്ട് 5നകം ലഭിക്കണം.