ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസിന് അപേക്ഷ ക്ഷണിച്ചു

July 30, 2022 - By School Pathram Academy

ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസിന് അപേക്ഷ ക്ഷണിച്ചു
മണ്ണന്തല ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന രണ്ടുവർഷ ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്‌സിലേക്ക് 2022-23 അധ്യയന വർഷത്തെ അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും പ്രോസ്പക്ടസും അനുബന്ധ വിവരങ്ങളും www.polyadmission.org/gci എന്ന പോർട്ടലിൽ ഓഗസ്റ്റ് അഞ്ച് വരെ ലഭിക്കും. എസ്.എസ്.എൽ.സി അഥവാ തുല്യയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2540494.

Category: News