ഡിസംബര്‍ 13 മുതല്‍ വിദ്യാലയങ്ങളില്‍ യൂനിഫോം നിര്‍ബന്ധമാക്കും: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സ്‌കൂള്‍ തുറന്ന് ഒരു മാസം കഴിഞ്ഞതിനാല്‍ ഡിസംബര്‍ 13 മുതല്‍ വിദ്യാലയങ്ങളില്‍ യൂനിഫോം നിര്‍ബന്ധമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിലെ പ്രതിസന്ധികള്‍ പരിഹരിക്കപ്പെടാന്‍ പോകുകയാണെന്നും പ്ലസ് വണ്ണിന് 71 താത്കാലിക ബാച്ചുകള്‍ കൂടി അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇവിടേക്ക് ഗസ്റ്റ് അധ്യാപകരെയും നിയമിക്കും.
സാധാരണ സ്‌കൂളുകളെ പോലെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കൂളുകള്‍ ഈ മാസം എട്ട് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ഇവര്‍ക്കുള്ള ഹോസ്റ്റലുകളും തുറന്ന് പ്രവര്‍ത്തിക്കും. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകളിലേക്ക് എത്താമെന്നും മന്ത്രി വ്യക്തമാക്കി.