ഡോക്ടർ വന്ദനയെ കുത്തി കൊലപ്പെടുത്തിയ സന്ദീപ് സസ്പെൻഷനിലല്ല. സംരക്ഷിത അധ്യാപകനാണ്
ഡോക്ടർ വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയ സന്ദീപ് ജോലിചെയ്യുന്ന സ്കൂളിലെ മാനേജ്മെൻറ് പ്രതിനിധിയും അധ്യാപകനും കൂടിയായ ശ്രീകുമാർ പറയുന്നത് :-
സന്ദീപ് സസ്പെൻഷനില്ല. മാർച്ച് 31 വരെ ജോലി ചെയ്തിരുന്നു. അദ്ദേഹം ഈ സ്കൂളിലെ അധ്യാപകൻ അല്ല . സംരക്ഷിത അധ്യാപകൻ ആണ് .
മാർച്ച് 31 ന് ശേഷം പിന്നെ അദ്ദേഹം പ്രമോഷൻ ലിസ്റ്റ് കൊണ്ടുവന്ന് തന്നിട്ടുണ്ട്. പക്ഷേ സ്റ്റാഫ് മീറ്റിങ്ങിൽ അദ്ദേഹം പങ്കെടുത്തിട്ടില്ല. അമ്മയ്ക്ക് എന്തോ അസുഖം ആണെന്നുള്ള ഒരു കാര്യമാണ് അറിയിച്ചത്.
അദ്ദേഹം യഥാർത്ഥത്തിൽ ഈ സ്കൂളിലെ അധ്യാപകൻ അല്ല . ഒരു സംരക്ഷിത അധ്യാപകനാണ്. അതായത് 150 കുട്ടികൾക്ക് മുകളിൽ ഒരു സ്കൂളിൽ ഉണ്ടെങ്കിൽ ഹെഡ്മാസ്റ്റ റെ ക്ലാസ് ചാർജിൽ നിന്നും ഒഴിവാക്കുന്നതിന് വേണ്ടി ഒരു അധ്യാപകനെ അധ്യാപക ബാങ്കിൽ നിന്നും നിയോഗിക്കാം . അപ്രകാരം നിയോഗിച്ച അധ്യാപകനാണ് . ഡെപ്യൂട്ടി ഡയറക്ടർ നിയോഗിച്ച ഒരു അധ്യാപകനാണ്.ഈ മാനേജ്മെൻറ് കീഴിലുള്ള സ്കൂളിലുള്ള അധ്യാപകൻ അല്ല .
മാർച്ച് 31 വരെ അദ്ദേഹം ഈ സ്കൂളിൽ വർക്ക് ചെയ്തിട്ടുണ്ട്.