ഡോക്ടർ വന്ദന ദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപിനെ പോലുളള അധ്യാപകർ വേറെയുമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് മന്ത്രി

May 15, 2023 - By School Pathram Academy

 ‘എസ്എസ്എൽസി മൂല്യനിർണയത്തിൽ നിന്ന് 3006 അധ്യാപകർ വിട്ടുനിന്നു’; നടപടി സ്വീകരിക്കുമെന്ന് വി ശിവൻകുട്ടി ‘ഈ സൈസ് അധ്യാപകര്‍ വേറെയുണ്ടോയെന്ന് അന്വേഷിക്കും’

 

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ മൂല്യനിര്‍ണയത്തില്‍ നിന്ന് വിട്ടുനിന്ന അധ്യാപകര്‍ക്ക് നോട്ടീസ് നല്‍കിയതായി മന്ത്രി വി ശിവന്‍കുട്ടി. 3006 അധ്യപകരാണ് മൂല്യനിര്‍ണയ ത്തില്‍ രേഖകള്‍ നല്‍കാതെ വിട്ടുനിന്നത്. ഇവര്‍ക്ക് നോട്ടീസ് അയച്ചതായും മറുപടി ലഭിച്ച ശേഷമാകും തുടര്‍നടപടി സ്വീകരിക്കുകയെന്നും മന്ത്രി അറിയിച്ചു. അധ്യാപകർക്ക് അച്ചടക്കം പ്രധാനമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.എസ്എസ്എൽസി ഫലം ശനിയാഴ്ച പ്രഖ്യാപിക്കും. പ്ലസ് ടു ഫലം ഈ മാസം 25 നും പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. കൊച്ചിയിൽ അധ്യാപക സംഗമം പരിപാടിയിൽ സംസാരിക്കുകയാ യിരുന്നു അദ്ദേഹം. 

 

മെയ് 23 ന് മുഖ്യമന്ത്രി 96 സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യും. മെയ് 27 ന് മുൻപ് സ്കൂൾ തുറക്കുന്ന തിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാൻ നിർദേശം നൽകി. ഏഴ് വർഷം കൊണ്ട് 3000 കോടിയാണ് സ്കുൾ കെട്ടിടങ്ങൾക്കായി അനുവദിച്ചത്. ഇത് സംസ്ഥാന ചരിത്രത്തിൽ ആദ്യമാണെന്നും മന്ത്രി പറഞ്ഞു. സ്കൂളുകളിൽ അധ്യാപകരില്ലാത്ത അവസ്ഥ വരരുത്. കുട്ടികൾ വൈകിട്ട് വരെ ക്ലാസിൽ ഉണ്ടോ എന്ന് അധ്യാപകർ ഉറപ്പാക്കണം. വിദ്യാർഥി പ്രവേശനങ്ങൾക്ക് പണം വാങ്ങുന്നതായി പരാതി വന്നിട്ടുണ്ട്. കുട്ടികളുടെ ടിസി പിടിച്ചുവെക്കുന്ന സംഭവങ്ങൾ ഉണ്ട്. പ്രവേശനത്തിന് വേണ്ടി ന്യായമായ ഫീസ് വാങ്ങുന്ന മാനേജ്മെൻ്റുകളുമുണ്ട്. വിദ്യാഭ്യാസത്തെ കച്ചവടമാക്കരു തെന്നാണ് സർക്കാർ നയം. കോഴ വാങ്ങരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.

 

പ്രവേശന സമയത്ത് പൊതുവിദ്യാലയങ്ങൾ പണം വാങ്ങരുതെന്നും ശിവൻകുട്ടി മുന്നറിയിപ്പ് നൽകി. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർ പ്രൈവറ്റ് ട്യൂഷന് പോകാൻ പാടില്ല. ഇത്തരക്കാരെ കണ്ടെത്താൻ ഈ വർഷം മുതൽ സ്ക്വാഡിനെ സജീവമാക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം കൊല്ലത്ത് വൈദ്യപരിശോ ധനയ്ക്കിടെ ഡോക്ടർ വന്ദന ദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപിനെ പോലുളള അധ്യാപകർ വേറെയുമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് മന്ത്രി അറിയിച്ചു. സന്ദീപിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി വിദ്യാഭ്യാസ വകുപ്പെടുക്കും. മനുഷ്യത്വരഹിതമായ ആക്രമണമാണ് സന്ദീപ് നടത്തിയത്. ഇത്തരത്തിലുളള അധ്യാപകര്‍ വേറെയുണ്ടോയെന്ന് അന്വേഷിക്കും. സന്ദീപിനെ പോലൊരു അധ്യാപകനെ കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥർക്ക് അറിവില്ലായിരുന്നു എന്നത് അത്ഭുതകരമാണ്. സ്കൂളുകളിലെ ലഹരി ഉപയോഗം കർശനമായി നിയന്ത്രിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Category: News

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More