ഡോ. വന്ദനാദാസ് കൊലപാതക കേസിൽ അധ്യാപകൻ സന്ദീപിനെതിരെ കർശന നടപടി

August 05, 2023 - By School Pathram Academy

ഡോ. വന്ദനാദാസ് കൊലപാതക കേസിൽ അധ്യാപകൻ സന്ദീപിനെതിരെ കർശന നടപടി..

 

തിരുവനന്തപുരം: ഡോ. വന്ദന ദാസ് കൊലപാതകക്കേസ് പ്രതി സന്ദീപിനെ സർവീസിൽ നിന്ന് പുറത്താക്കി. സംരക്ഷിത അധ്യാപകനായി കൊല്ലം ജില്ലയിലെ എയ്ഡഡ് സ്‌കൂൾ ആയ യു.പി.എസ്. നെടുമ്പനയിൽ ജോലി ചെയ്തുവരികയായിരുന്നു സന്ദീപ്.

കൊലപാതകക്കേസിൽ പ്രതിയായതിനെ തുടർന്നാണ് വകുപ്പു തല നടപടി. സന്ദീപിന്റെ പെരുമാറ്റം ഒരു മാതൃക അധ്യാപകന്റെ പെരുമാറ്റങ്ങൾക്ക് വിരുദ്ധവും അധ്യാപക സമൂഹത്തിന് തന്നെ നാണക്കേടുണ്ടാക്കിയ സംഭവമാണെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതർ വിലയിരുത്തി.

മേ​യ്​ 10ന് ​പു​ല​ർ​ച്ച 4.40 നാ​ണ്​ ഡോ. ​വ​ന്ദ​ന ദാ​സി​നെ പ്ര​തി കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച​ത്. അടിപിടിക്കേസിൽ പിടിയിലായ സന്ദീപിനെ വൈദ്യപരിശോധനക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. അക്രമാസക്തനായ പ്രതി ആശുപത്രിയിലെ കത്രിക ഉപയോഗിച്ച് ഡോക്ടറെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ പുലർച്ചെ തിരുവനന്തപുരത്തേക്ക് എത്തിച്ചെങ്കിലും മരിച്ചു.

Category: News