തലയടിച്ചു വീണ് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനിയായ അധ്യാപിക മരിച്ചു

June 30, 2022 - By School Pathram Academy

തിരുവല്ല : നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്നും പ്ലാറ്റ് ഫോമിലേക്ക് തലയടിച്ചു വീണ് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനിയായ അധ്യാപിക മരിച്ചു. വർക്കല ഗവ.ഹൈസ്കൂൾ അധ്യാപികയായ കോട്ടയം മേലുകാവ് എഴുയിനിക്കൽ വീട്ടിൽ ജിൻസി ജോൺ (37) ആണ് മരിച്ചത്‌. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

തിങ്കളാഴ്ച വൈകിട്ട് ഏഴോടെയായിരുന്നുഅപകടം. നാഗർകോവിലിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന ട്രെയിൻ സ്റ്റേഷനിൽ നിന്നും ട്രെയിൻ വിട്ടതിന് ശേഷം പ്ലാറ്റ് ഫോമിലേക്ക് വീഴുകയായിരുന്നു. അസ്വാഭാവിക മരണത്തിന് റെയിൽവേ പോലിസ് കേസെടുത്തു. കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങേണ്ട യുവതി തിരുവല്ലയിലെ പ്ലാറ്റ്ഫോമിൽ വീണതിൽ ദുരൂഹതയുണ്ട്.

മുഷിഞ്ഞ വേഷം ധരിച്ച ഒരാൾ ഇവർ സഞ്ചരിച്ച വനിതാ കമ്പാർട്ട്മെൻ്റിലേക്ക് കയറിയതായും ഈ സമയം യുവതി കമ്പാർട്ട്മെൻ്റിൽ തനിച്ചായിരുന്നുവെന്നും അതുവരെ കൂടെ സഞ്ചരിച്ചിരുന്നവർ സൂചിപ്പിച്ചതായി യുവതിയുടെ ബന്ധുക്കൾ പറഞ്ഞു. സ്ഥിരം ട്രയിനിൽ യാത്ര ചെയ്യുന്ന യുവതി ട്രയിൻ വേഗത്തിലായതിന് ശേഷം വീണത് പ്ലാറ്റ്ഫോം തീരുന്ന ഭാഗത്താണെന്നതും ദുരൂഹതയാണ്‌.

Category: News