തളിര് സ്‌കോളര്‍ഷിപ്പ്
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് 2022 നവംബര്‍ മാസത്തില്‍ നടത്തുന്ന തളിര് സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ രജിസ്‌ട്രേഷനുള്ള തിയ്യതി സപ്തംബര്‍ 30 വരെ നീട്ടി.
scholarship.ksicl.kerala.gov.in വഴി അപേക്ഷിക്കാം. 200 രൂപ അടച്ച് രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ കുട്ടികള്‍ക്കും ഒരുവര്‍ഷത്തെ തളിര് മാസിക സൗജന്യമായി ലഭിക്കും.
അഞ്ച് മുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. സംസ്ഥാനത്തൊട്ടാകെ 2500ഓളം കുട്ടികള്‍ക്കായി 16 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പുകളാണ് നല്‍കുന്നത്.
ഓരോ ജില്ലയിലെയും 160 കുട്ടികള്‍ക്കുവീതം ജില്ലാതല സ്‌കോളര്‍ഷിപ്പ് ലഭ്യമാവും. സംസ്ഥാനതലവിജയികള്‍ക്ക് 10,000 രൂപ, 5,000രൂപ, 3,000 രൂപ എന്നിങ്ങനെയും സ്‌കോളര്‍ഷിപ്പ് ലഭിക്കും. 2022 നവംബറിലാണ് ജില്ലാതല പരീക്ഷകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8547971483, 04712333790.