തസ്തിക നഷ്ടമായവരും സംരക്ഷണ ആനുകൂല്യത്തിന് അർഹത നേടിയിട്ടുള്ളവരുമായ ക്ലർക്കുമാരുടെ പുനർവിന്യാസം സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്

August 22, 2023 - By School Pathram Academy

സംസ്ഥാനത്തെ 2023-24 വർഷത്തെ തസ്തിക നിർണ്ണയ പ്രകാരം തസ്തിക നഷ്ടമായവരും സംരക്ഷണ ആനുകൂല്യത്തിന് അർഹത നേടിയിട്ടുള്ളവരുമായ ക്ലർക്കുമാർക്ക് പുനർവിന്യാസം നൽകേണ്ടതുള്ളതിനാൽ അപ്രകാരമുളളവരെ നിയമിക്കുന്നതിന് സർക്കാർ നിർദ്ദേശിച്ചിട്ടുള്ള ഒഴിവുകളിൽ താഴെപ്പറയും പ്രകാരം, താത്കാലികമായി പുനർവിന്യസിച്ച് ഒരു ദിവസത്തിനകം ഉത്തരവ് നൽകുവാൻ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് നിർദേശം നൽകുന്നു.

 

1. പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട ചുമതലകൾ നിർവ്വഹിക്കുന്നതിന് നിയോഗിക്കപ്പെട്ട ജീവനക്കാരെ സഹായിക്കുന്നതിനായി അതാത് ജില്ലകളിലെ വിദ്യാഭ്യാസ ഉപഡയറേൿറ്റുകളിൽ ഒരു ക്ലാർക്കിനെ വീതം സീനിയോരിറ്റി ക്രമത്തിൽ നില നിർത്താവുന്നതാണ്.

 

2. അർഹതയുള്ള ഒഴിവ് മറ്റേതെങ്കിലും എയ്ഡഡ് സ്കൂളിൽ ലഭ്യമാകുന്നതു വരെയോ മറ്റ് ജില്ലകളിലേയ്ക്ക് പുനർവിന്യസിക്കപ്പെടുന്നതുവരെയോ, സർക്കാർ സ്കൂളിലോ ഓഫീസിലോ നിലവിലുള്ള അവധി ഒഴിവുകളിലോ പി.എസ്.സി മുഖേന തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥി സേവനത്തിൽ പ്രവേശിക്കുന്നതുവരെ മറ്റ് ഒഴിവിലോ, പരമാവധി അടുത്ത വർഷത്തെ തസ്തിക നിർണ്ണയം (2024-25) വരെ അതത് ജില്ലകളിൽ തന്നെ തസ്തിക ലഭ്യതയുള്ളിടത്തോളം പുനർവിന്യസിക്കാവുന്നതാണ്.

 

3. മേൽപ്രകാരം 22/08/2023 മുതൽ പ്രാബല്യത്തിൽ നിലനിർത്തുന്നതിന് അതാത് വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കു തന്നെ ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണ്. മേൽ വ്യവസ്ഥയിൽ ഏതാണോ ആദ്യം വരുന്നത് അതുവരെയാണ് താൽകാലിക പുനർവിന്യാസം നൽകുന്നത് എന്ന് ഉത്തരവിൽ വ്യക്തമാക്കണം.

 

4. ഇത്തരത്തിൽ പുനർവിന്യസിക്കപ്പെട്ടവരോ വിദ്യാഭ്യാസ ഉപഡയറക്ട് റേറ്റുകളിൽ നിലനിർത്തപ്പെട്ടവരോ ആയവരുടെ സേവന വേതന വ്യവസ്ഥകൾ മുൻ സർക്കാർ ഉത്തരവുകൾക്കും പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവുകൾക്കും വിധേയമായിരിക്കും.