തസ്തിക നിർണയം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്
സൂചനയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. സൂചന പ്രകാരം നൽകിയ കത്തിൽ,സമന്വയ മുഖേന 2024-25 വർഷത്തെ തസ്തിക നിർണയ പ്രൊപ്പോസലുകൾ, വിവിധ ജില്ലകളിലെ പ്രഥമാധ്യാപകർ confirm ചെയ്യുന്നതിനുള്ള തീയതികളിൽ പൊതു അവധി ദിവസങ്ങൾ ആയ 16/06/2024, 17/06/2024 കൂടി ഉൾപ്പെട്ടിരുന്നു. ഈ ദിവസങ്ങൾക്കു പകരം താഴെപ്പറയുന്ന തീയതികളിൽ കൂടി confirm ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
16/06/2024 a confirm ചെയ്യുവാൻ കഴിയാത്തവർ 18/06/2024 നും, 17/06/2024 a confirm ചെയ്യുവാൻ കഴിയാത്തവർ 19/06/2024 നും സൂചന കത്തിലെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സമന്വയ മുഖേന 2024-25 വർഷത്തെ തസ്തിക നിർണയ പ്രൊപ്പോസലുകൾ അതതു വിദ്യാഭ്യാസ ഓഫീസർമാർക്ക് ലഭ്യമാകത്തക്ക രീതിയിൽ confirm ചെയ്യേണ്ടതാണ്.