താമസ ആവശ്യത്തിന് വേണ്ടി വാങ്ങിയ ഫ്ലാറ്റ് ഓഫീസ് ആവശ്യത്തിനുവേണ്ടി വാടകക്ക് കൊടുക്കാമോ ?

April 15, 2022 - By School Pathram Academy

താമസ ആവശ്യത്തിന് വേണ്ടി വാങ്ങിയ ഫ്ലാറ്റ് ഓഫീസ് ആവശ്യത്തിനുവേണ്ടി വാടകക്ക് കൊടുക്കാമോ?

_________________________

ഫ്ലാറ്റിന്റെ പ്രമാണം രജിസ്റ്റർ ചെയ്യുമ്പോൾ വസ്തു കൈമാറ്റ നിയമം, രജിസ്ട്രേഷൻ നിയമം, മുദ്രപ്പത്ര നിയമം എന്നിവയ്ക്കുപുറമേ അപ്പാർട്ട് മെന്റ് ഓണർഷിപ് ആക്ട് കൂടി ഫ്ലാറ്റ് തീറാധാരങ്ങളിൽ പാലിക്കണം. കെട്ടിടം നിർമിക്കപ്പെട്ട വസ്തുവിനെ സംബന്ധിച്ച വിവരണവും ഓരോ ഫ്ലാറ്റ് ഉടമയ്ക്കും അവകാശപ്പെട്ട അവിഭാജ്യ ഓഹരിക്രമവും ഇതിൽ വ്യക്തമാക്കണം. കൊമേഴ്സ്യൽ, റസിഡൻഷ്യൽ പെർമിറ്റുകൾ പ്രത്യേകം വാങ്ങിയിരിക്കണം.

ഓരോ ഫ്ലാറ്റും ഒറ്റ റസിഡൻഷ്യൽ യൂണിറ്റായതിനാൽ, അതു ഭാഗിക്കാനോ വിഭജിക്കാനോ പാടില്ല. സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടവും ഓഹരി അവകാശവുമല്ലാതെ, ഒന്നും കൈമാറാനോ ഒന്നിലും ബാധ്യത സൃഷ്ടിക്കാനോ കഴിയുകയില്ല.

താമസാവശ്യത്തിനല്ലാതെ ഫ്ലാറ്റ് കൈമാറാനോ വാടകയ്ക്ക് നൽകാനോ ഉടമയ്ക്ക് അവകാശമില്ല…അതായത് താമസത്തിന് വേണ്ടി വാങ്ങിയ ഫ്ലാറ്റ് ഓഫീസ് ആവശ്യത്തിനുവേണ്ടി വാടകയ്ക്ക് കൊടുക്കുന്നത് നിയമവിരുദ്ധമാണ്…

 

Category: News