തിരികെ വിദ്യാലയത്തിലേക്ക് ഫോട്ടോഗ്രഫി മത്സര വിജയികളെ പ്രഖ്യാപിച്ചു .ലഭിച്ച 12400 ചിത്രങ്ങളും ‘സ്കൂള്‍ വിക്കി’ പോർട്ടലില്‍

December 03, 2021 - By School Pathram Academy

‘തിരികെ വിദ്യാലയത്തിലേക്ക് ‘
ഫോട്ടോഗ്രഫി മത്സര വിജയികളെ പ്രഖ്യാപിച്ചു ++++++++

* ലഭിച്ച 12400 ചിത്രങ്ങളും ‘സ്കൂള്‍ വിക്കി’ പോർട്ടലില്‍

* ഞായറാഴ്ച പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അവാർ‍ഡുകള്‍ സമ്മാനിക്കും…….

കോവിഡ് കാലത്തെ അടച്ചിടലിന് ശേഷം സ്കൂളുകള്‍ തുറന്നപ്പോഴത്തെ നിമിഷങ്ങള്‍ രേഖപ്പെടുത്തുന്നതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി
ഫോർഎഡ്യൂക്കേഷന്‍ (കൈറ്റ്) സ്കൂളുകള്‍ക്കായി നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. മത്സരത്തിന്റെ ഭാഗമായി സ്കൂളുകള്‍ നവംബര്‍ ആദ്യവാരത്തെ ദൃശ്യങ്ങള്‍ സ്കൂള്‍വിക്കി പേജുകളിലാണ് അപ്‍ലോഡ് ചെയ്തത്. വയനാട് ജില്ലയിലെ ജി.എച്ച്.എസ്. കാപ്പിസെറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം എറണാകുളം ജില്ലയിലെ സെന്റ് മേരീസ് എച്ച്.എസ്.എസ്. മോറക്കാല നേടിയപ്പോള്‍ മൂന്നാം സമ്മാനം മലപ്പുറം ജില്ലയിലെ ഐ.യു.എച്ച്.എസ്.എസ്. പറപ്പൂരും ആലപ്പുഴ ജില്ലയിലെ എസ്.എഫ്.എ. എച്ച്.എസ്.എസ്. അര്‍ത്തുങ്കലും പങ്കുവെച്ചു.
ജില്ലാതലത്തില്‍ മൊത്തം ‍ ലഭിച്ച 12400 ചിത്രങ്ങളില്‍ നിന്നും പ്രാഥമിക പരിശോധന നടത്തിയശേഷം കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് ചെയര്‍മാനും പി.ആര്‍.ഡി. ചീഫ് ഫോട്ടോഗ്രാഫര്‍ വിനോദ് വി., ഫോട്ടോഗ്രാഫര്‍ ബി.ചന്ദ്രകുമാര്‍, കാര്‍ട്ടൂണിസ്റ്റ് ഇ. സുരേഷ്, കെ.മനോജ് കുമാര്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. സംസ്ഥാനതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും 25,000/-, 20,000/-, 10,000/- രൂപ വീതം ക്യാഷ് അവാര്‍ഡുകളും നല്‍കുന്നതാണ്.

ഡി.സംബര്‍ 5-ന് ഞായർ രാവിലെ 10.30 ന് തിരുവനന്തപുരം മഹാത്മാ അയ്യങ്കാളി ഹാളില്‍ (വി.ജെ.ടി. ഹാള്‍) വെച്ച് നടക്കുന്ന കൈറ്റ് വിക്ടേഴ്സിലെ പത്ത് പുത്തന്‍ പരമ്പരകള്‍ക്ക് തുടക്കം കുറിക്കുന്ന ചടങ്ങില്‍വെച്ച് പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി സംസ്ഥാനതല വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്യും. ചടങ്ങില്‍ കൈറ്റ് വിക്ടേഴ്സ് പരമ്പരകളുടെ അവതാരകരായ മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്, ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ്, ആരോഗ്യ ശാസ്ത്രജ്ഞന്‍ ഡോ.ബി.ഇക്ബാല്‍, വൈശാഖന്‍ തമ്പി, നേഹ തമ്പാന്‍, പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ ജീവന്‍ബാബു കെ. തുടങ്ങിയവര്‍ പങ്കെടുക്കും. ചിത്രങ്ങളുടെ പ്രദർശനവും ഉണ്ടായിരിക്കും.

കേരളത്തിലെ പതിനാറായിരത്തോളം സ്കൂളുകളെ കോർത്തിണക്കിയുള്ള കൈറ്റ് സജ്ജമാക്കിയിട്ടുള്ള സ്കൂള്‍ വിക്കിയില്‍ (www.schoolwiki.in) നിലവില്‍ 2016 മുതലുള്ള സ്കൂള്‍ കലോത്സവങ്ങളുടെ രചനാ-ചിത്ര-കാർട്ടൂണ്‍ മത്സരസൃഷ്ടികളും സ്കൂളുകളുടെ ഡിജിറ്റല്‍ മാഗസിനുകളും അപ്‍ലോഡ് ചെയ്തിട്ടുണ്ട്. കോവിഡ്കാലത്ത് ‘അക്ഷരവൃക്ഷം’ പദ്ധതിയിലൂടെ 56399 കുട്ടികളുടെ സൃഷ്ടികള്‍ പൊതുജനങ്ങള്‍ക്ക് കാണാനായി സ്കൂള്‍വിക്കിയില്‍ പ്രദർശിപ്പിച്ച മാതൃകയില്‍ ‘തിരികെ വിദ്യാലയത്തിലേക്ക്’ പദ്ധതിയിലെ 12400 ചിത്രങ്ങളും കൈറ്റ് സ്കൂള്‍വിക്കിയില്‍ ലഭ്യമാക്കിയിട്ടുണ്ട്.
ജില്ലാതലത്തില്‍ വിജയികള്‍ക്ക് സ‍ർട്ടിഫിക്കറ്റുകളും 5000/-, 3000/-, 2000/- രൂപ വീതം ക്യാഷ് അവാർഡും നല്‍കും. ജില്ലാതല വിജയികളുടെ പട്ടിക ഇപ്രകാരമാണ്.

കെ അൻവർ സാദത്ത്
സി. ഇ. ഒ
കൈറ്റ് വിക്ടേഴ്സ്