തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര ലിയോ തേർട്ടീൻന്ത് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക ജനി എം ഇസഡിനെ പരിചയപ്പെടാം
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരൻ ലിയോ തേർട്ടീൻന്ത് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക ജനി എം ഇസഡിനെ പരിചയപ്പെടാം
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര താലൂക്കിലെ ലിയോ തേര്ട്ടീന്ത് ഹയര്‍ സെക്കൻ്ററി സ്ക്കൂളില്‍ 1987 ല്‍ ഒന്നാം ക്ലാസില്‍ പഠിപ്പിച്ചുതുടങ്ങിയ അദ്ധ്യാപിക ഇന്ന് 37 വര്‍ഷത്തെ അധ്യാപനപരിചയവുമായി അധ്യാപനം ആസ്വദിച്ചുകൊണ്ട് പതിനൊന്ന്,പന്ത്രണ്ട് ക്ലാസുകളില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു.. ഈ കാലയളവില്‍ നിരവധി പദവികളും ചാര്‍ജുകളും ലഭിക്കുകയുണ്ടായി. NSS Programme Officer,Nallapadom Coordinator,Seed Coordinator,Eco Club Coordinator,Energy Club Coordinator ,Lehari Virudha Club, Gandhidershan ,Balajanasakhyam , IT Coordinator, SRG Convenor,വിദ്യാരംഗം കലാസാഹിത്യവേദി കണ്‍വീനര്‍ തുടങ്ങി വിവിധ ചാര്‍ജുകളിലൂടെ വിദ്യാലയത്തില്‍ മൂല്യങ്ങളും ഉത്തരവാദിത്തങ്ങളും തഴച്ചുവളരുന്ന സമ്പന്നമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ അശ്രാന്തമായി പരിശ്രമിച്ചു.തന്മൂലം സുപ്രധാന നാഴികക്കല്ലുകള്‍ കൈവരിക്കുകയും വിദ്യാര്‍ത്ഥികളുടെ വളര്‍ച്ചയ്ക്കും ക്ഷേമത്തിനും വേണ്ടിയുള്ള അചഞ്ചലമായ സമര്‍പ്പണത്തിന് അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
ഇന്ന് ലിയോ തേര്ട്ടീന്ത് ഹയര്‍ സെക്കൻ്ററി സ്ക്കൂള് മികവിന്റെ പ്രകാശഗോപുരമായി നിലകൊള്ളുന്നു. പാഠ്യേതരപ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് അഭിവൃദ്ധി പ്രാപിക്കുവാനും അവരുടെ കഴിവുകള്‍ പര്യവേക്ഷണം ചെയ്യാനും കഴിയുന്ന ഒരു അന്തരീക്ഷം വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞു.വിദ്യാര്‍ത്ഥികളുടെ ഇടയില്‍ സാമൂഹ്യഅവബോധവും ഉത്തരവാദിത്തവും വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. പ്രോഗ്രാമുകളുടെ ഒരു ശ്രേണിയിലൂടെ വിദ്യാര്‍ത്ഥികളെ കമ്മ്യൂണിറ്റി സേവനത്തിലും കോകരിക്കുലര്‍ പ്രവര്‍ത്തനങ്ങളിലും സജീവമായി ഏര്‍പ്പെടുത്തി ,നല്ല വ്യക്തികളാക്കി മാറ്റാന്‍ അവരെ പ്രാപ്തരാക്കി.
അക്കാദമികവും അല്ലാത്തതുമായ ശ്രമങ്ങള്‍ക്കപ്പുറം മയക്കുമരുന്ന് ദുരുപയോഗത്തിന് എതിരെ ശ്കതമായ നിലപാട് എടുത്തു.. മയക്കുമരുന്ന് രഹിത സമൂഹത്തെ പരിപോഷിപ്പിക്കുന്നു. ഭവനനിര്‍മ്മാണം,മറ്റ് നിരവധികാരുണ്യപ്രവര്ത്തനങ്ങള്, ആരോഗ്യസംരക്ഷണം ,മാലിന്യസംസ്ക്കരണം,പരിസ്ഥിതി സംരക്ഷണം, കൃഷി, ഊര്‍ജ്ജസംരക്ഷണം, അമ്മമാര്‍ക്ക് തൊഴില്‍ പരിശീലനം,ജൈവവൈവിധ്യപ്രവര്ത്തനങ്ങള്, വായനപോഷണം തുടങ്ങി വിദ്യാര്‍ത്ഥികള്‍ക്കും സമൂഹത്തിനും പ്രയോജനപ്രദമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയതിലൂടെ വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യപ്രതിബദ്ധതയും ഉത്തരവാദിത്തവും വളര്‍ത്തിയെടുക്കാനും പ്രചോദനമാകാനും മാര്ഗ്ഗദീപമേകാനും കഴിഞ്ഞു. ഒട്ടേറെ നേട്ടങ്ങള്‍ സ്ക്കൂളിനും വ്യക്തിപരമായും നേടിയെടുക്കാനും കഴിഞ്ഞു.
അധ്യാപനരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള അംഗീകാരമായി എ പി ജെ അബ്ദുള്‍കലാം ഗുരുശ്രേഷ്ഠപുരസ്കാരം, National Teachers awardee Fedaration ന്റെ ഗുരുശ്രേഷ്ഠപുരസ്കാരം School academy Kerala യുടെ School Retna Teacher Award (2024),This Ability Mission Kerala യുടെ Gandhi Piece Award ,സംസ്ഥാനമദ്യവര്ജ്ജന സമിതിയുടെ അഞ്ചു പുരസ്ക്കാരങ്ങള്‍ -ലഹരിവിരുദ്ധപുരസ്കാരം(2തവണ), ദ്രോണാചാര്യ പുരസ്കാരം, ഗുരുശ്രേഷ്ഠപുരസ്കാരം,N P Manmadhan Puraskaram,ൻിറവ് സാംസ്ക്കാരിക സഖ്യത്തിന്റെ ഗുരുശ്രേഷ്ഠപുരസ്കാരം,എന്നിവ ലഭിക്കുകയുണ്ടായി.
ഇവ കൂടാതെ നേടിയ മറ്റ് പുരസ്കാരങ്ങള്‍
നാലു വര്‍ഷക്കാലം NSS Programme Officer ആയി സമൂഹത്തിലും വിദ്യാലയത്തിലും വളരെയധികം മാറ്റങ്ങള്‍ വരുത്തിയതിനാല്‍ ജില്ലയിലെ മികച്ച പ്രോഗ്രാം ഓഫീസര്‍ ആകാന്‍ കഴിഞ്ഞു.മികച്ച വോളന്റിയര്‍ക്കും മികച്ച യൂണിറ്റിനുമുള്ള പുരസ്ക്കാരവും നേടിക്കൊടുത്തു.സംസ്ഥാന സര്‍ക്കാരിന്റെ ശുചിത്വമിഷന് പ്രോഗ്രാമായ സ്നേഹാരാമം (രണ്ട് എണ്ണം)ഒരുക്കി ജില്ലയിലെ മികച്ച സ്നേഹാരാമത്തിനുള്ള പ്രശസ്തിപത്രത്തിന് അര്‍ഹത ലഭിച്ചു.മികച്ച Blood Donation Camp സംഘടിപ്പിച്ചതിലൂടെ KEBS ന്റെ Dr.Ruchi Sharma Puraskaram ലഭിച്ചു.
മലയാള മനോരമയുടെ നല്ലപാഠം പ്രവര്‍ത്തനങ്ങളില്‍ പത്തുവര്‍ഷത്തിലധികം പ്രവര്‍ത്തിച്ചു നന്മയുടെ പാഠങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും സമൂഹത്തിനും പകര്‍ന്നു നല്കി. നിരവധി തവണ വീടുകള്‍ സന്ദര്‍ശിച്ച് അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കാനും പരിഹരിക്കാനും കുട്ടികളില്‍ കാരുണ്യവും സഹജീവി സ്നേഹവും വളര്‍ത്താന്‍ ശ്രമിച്ചു.രണ്ടു തവണ ജില്ലയിലെ മികച്ച നല്ലപാഠം കോര്‍ഡിനേറ്റര്‍ ആയി തെരഞ്ഞെടുക്കുകയുണ്ടായി.വിദ്യാലയത്തിന് ജില്ലയില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിക്കൊടുത്തു.രണ്ടു തവണ ഫുള്‍ എ പ്ലസും ഏഴു പ്രാവശ്യം എ പ്ലസ് പുരസ്ക്കാരവും സ്ക്കൂളിന് ലഭിച്ചു.
മാതൃഭൂമിയുടെ സീഡ് കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍ പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനും കുട്ടികളില്‍ പരിസ്ഥിതി ബോധം വളര്‍ത്തിയെടുക്കാനും ശ്രമിച്ചതിലൂടെ കഴിഞ്ഞവര്‍ഷത്തെ മികച്ച സീഡ് കോര്‍ഡിനേറ്റര്‍ പുരസ്ക്കാരം ലഭിക്കുകയുണ്ടായി.സ്ക്കൂളിന് ജില്ലയില്‍ രണ്ടാം സ്ഥാനവും ഹരിതവിദ്യാലയം പുരസ്കാരവും ലഭിച്ചു.നിരവധി ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തി സമൂഹത്തെ ലഹരിയുടെ നീരാളിപ്പിടിത്തത്തില്‍ നിന്നും മോചിപ്പിക്കുന്നതിന് ബോധവല്‍ക്കരണം നടത്തിയതിലൂടെ മാതൃഭൂമിയുടെ ലഹരിവിരുദ്ധപുരസ്കാരത്തിന് അര്‍ഹയായി(2023).സമൂഹത്തിന് ചെയ്ത നന്മകള് കണക്കിലെടുത്ത് മാതൃഭൂമിയുടെ നന്മ പുരസ്കാരവും ലഭിക്കുകയുണ്ടായി.ദേശീയഹരിതസേനയുടെ എക്കോ ക്ലബ് ഹരിതപത്രം പുരസ്കാവും സ്കൂളിന് നേടിക്കൊടുത്തു.ഇവ കൂടാതെ St Mary’s L P school ,School PTA ,SSLC 84 & 96 Batch , Talent Info Tech ,Chaithanya Family Clubഎന്നിവരുടെ അനുമോദനങ്ങളും ലഭിക്കുകയുണ്ടായി.
അക്കാദമികരംഗത്ത് പഞ്ചായത്ത് തലത്തില്‍ സ്ക്കൂള് മികവുകള്‍ അവതരിപ്പിച്ചതിന് ഒന്നാം സ്ഥാനം , IT Coordinator എന്ന നിലയില്‍ അഞ്ചു തവണ സബ്ജില്ലാതലത്തില് പ്രോജക്ട് അവതരണത്തിന് ഒന്നാം സ്ഥാനം നേടിക്കൊടുക്കാന്‍ കഴിഞ്ഞതും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഐടി സംബന്ധമായ പരിശീലനങ്ങളും സഹായങ്ങളും നല്‍കാനും കഴിഞ്ഞു. SRG Convenor ആയിരുന്നപ്പോള്‍ ആദ്യമായി സ്ക്കൂളിന് അഞ്ചുവര്‍ഷത്തേയ്ക്കുള്ള ഒരു അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി പൊതുജനങ്ങളുടെ മുന്പില് അവതരിപ്പിച്ചു.കോവിഡ് കാലത്ത് നിരവധി വീഡിയോകളും ഡോക്യുമെന്ററികളും പ്രസന്റേഷനും തയ്യാറാക്കി പഠനപ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കി. .വായന പരിപോഷിപ്പിക്കുന്നതിനായി ക്ലാസ് റൂം ലൈബ്രറി സജ്ജീകരിച്ചു.