തുടർച്ചയായ ആറ് പ്രവൃർത്തി ദിനം ഒഴിവാക്കണം: ധർണ്ണയുമായി KSTA

July 11, 2024 - By School Pathram Academy

വിദ്യാഭ്യാസ കലണ്ടറിനെതിരെ

കെ എസ് ടി ഐ യും രംഗത്ത്

2024 – 25 അധ്യയന വർഷത്തെ  വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കി യതിന് തുടർന്ന് കേരളത്തിലെ വിവിധ അധ്യാപക സംഘടനകൾ ശക്തമായ സമര രംഗത്ത് ആണുള്ളത്. 

ശനിയാഴ്ച പ്രവൃത്തി ദിനം ആക്കിയതിനെതിരെ കെ പി എസ് ടി എ , കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ഉൾപ്പെടെയുള്ള നിരവധി അധ്യാപക സംഘടനകൾ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്.കൂടാതെ ആറാം പ്രവർത്തി ദിനം ശനിയാഴ്ചയായി വന്ന ദിവസങ്ങളിൽ നടത്തിയ ക്ലസ്റ്ററുകൾ ബഹിഷ്കരിക്കുകയും ഉണ്ടായി.

വിദ്യാഭ്യാസ കലണ്ടർ അശാസ്ത്രീയമാണെന്നും 220 ശനിയാഴ്ച തുടർച്ചയായ ശനിയാഴ്ച പ്രവർത്തി ദിനം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട് KSTA യും ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.

വിദ്യാഭ്യാസകലണ്ടർ ശാസ്ത്രീയമായി പുനഃക്രമീകരിക്കുക

തുടർച്ചയായ ആറ് പ്രവൃത്തിദിനങ്ങൾ ഒഴിവാക്കുക

വിദ്യാർത്ഥികളുടെ പഠനാനുബന്ധ പ്രവർത്തനങ്ങൾ ഉറപ്പാക്കുക

എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെ എസ് ടി എ ധർണ്ണ നടത്തുന്നത്.

Category: News