തൊടുപുഴയിൽ തൊഴിലവസരം
തൊടുപുഴയിൽ തൊഴിലവസരം
തൊടുപുഴയില്‍ പ്രവൃത്തിക്കുന്ന വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള എന്‍ട്രി ഹോം ഫോര്‍ ഗേള്‍സ് എന്ന സ്ഥാപനത്തിലെക്ക് ഹോം മാനേജര്‍, ഫീല്‍ഡ് വര്‍ക്കർ കം കേസ് വര്‍ക്കര്‍, കെയര്‍ ടേക്കർ എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വനിതകളെ നിയമിക്കുന്നു.
മൂന്ന് തസ്തികകളിലും തിരഞ്ഞെടുക്കപ്പെടുന്നവർ താമസിച്ചു ജോലി ചെയ്യേണ്ടതാണ്. ഭക്ഷണവും താമസസൗകര്യവും സൗജന്യം.
ഹോം മാനേജര്‍ തസ്തികയിലേക്ക് എംഎസ്ഡബ്യൂ / സോഷ്യോളജിയില്‍ ബിരുദാനന്ദര ബിരുദം/സോഷ്യോളജി. ഈ മേഖലയില്‍ 2 വര്‍ഷം പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. വേതനം : 22,500 രൂപ, പ്രായം 25 വയസ് പൂര്‍ത്തിയായിരിക്കണം
ഫീല്‍ഡ് വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍ തസ്തികയിലേക്കുളള യോഗ്യത എംഎസ്ഡബ്യൂ / സോഷ്യേളജിയിലോ സൈക്കോളജിയിലോ ബിരുദാനന്ദര ബിരുദം. രണ്ട് വര്‍ഷം പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
വേതനം 16,000 രൂപ, പ്രായം 25 വയസ് പൂര്‍ത്തിയായിരിക്കണം
കെയര്‍ ടേക്കര്‍ തസ്തികയിലേക്കുളള യോഗ്യത പ്ലസ് ടു ആണ് .
പ്രായം : 25 വയസ് പൂര്‍ത്തിയായിരിക്കണം . 30-45 വയസ് പ്രായപരിധിയിലുള്ളവര്‍ക്കും 2 വര്‍ഷം പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന. വേതനം : 12,000 രൂപ
താല്‍പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ ഫോട്ടോ സഹിതം തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം, എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡേറ്റ, ആധാറിന്റെ പകര്‍പ്പ് എന്നിവ സഹിതം, ദി ഡയറക്ടര്‍, വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, മൗണ്ട് കാര്‍മല്‍ ചര്‍ച്ച് ക്യാമ്പസ്, മൂന്നാര്‍ (പി.ഓ.) 685612, ഇടുക്കി എന്ന വിലാസത്തിലോ, [email protected] എന്ന ഈമെയില്‍ വിലാസത്തിലോ ജൂലൈ 14 വൈകിട്ട് 5 മണിക്ക് മുന്‍പായി ലഭ്യമാക്കേണ്ടതാണ്.
ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കുന്നതെന്ന് വ്യക്തമായി രേഖപെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9961227833.