ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ഓര്‍മ്മകള്‍ ഉണര്‍ത്തി ഇന്ന് ബലിപെരുന്നാള്‍ .പരീക്ഷണങ്ങളെ അതിജീവിക്കുന്നതിന്റെ മാധുര്യം വിളംബരം ചെയ്യുക കൂടിയാണ് ഈ ദിനം
ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ഓര്‍മ്മകള്‍ ഉണര്‍ത്തി ഇന്ന് ബലിപെരുന്നാള്‍. പ്രവാചകനായ ഇബ്രാഹിം നബി ദൈവ കൽപ്പനയെ തുടര്‍ന്ന് തന്റെ പുത്രന് ഇസ്മായിലിനെ ബലി കൊടുക്കാന്‍ തയ്യാറായതിന്റെ ത്യാഗ സ്മരണ പുതുക്കലാണ് ബലി പെരുന്നാള്‍. പരീക്ഷണങ്ങളെ അതിജീവിക്കുന്നതിന്റെ മാധുര്യം വിളംബരം ചെയ്യുക കൂടിയാണ് ഈ ദിനം.
വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഉണ്ടായ മകന് ഇസ്മായിലിനെ ദൈവ കല്‍പ്പന പ്രകാരം ബലി കൊടുക്കാന്‍ ഇബ്രാഹീം നബി തീരുമാനിച്ച ത്യാഗ സന്നദ്ധത കണ്ട് മകന് പരം ആടിനെ ബലി നല്കാന് ദൈവ സന്ദേശമുണ്ടാകുകയായിരുന്നു. ഈ ഓര്‍മ്മയിലാണ് മൃഗങ്ങളെ ബലി അറുക്കുന്നത്. ഇസ്ലാം മതവിശ്വാസത്തിന്റെ അടിസ്ഥാന ശിലകളിലൊന്നായ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ പരിസമാപ്തി കൂടിയാണ് ബലി പെരുന്നാള്‍.
ത്യാഗം, സഹനം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ സ്മരണയിലാണ് ഇസ്ലാം മതവിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. ഈദുല്‍ അദ്ഹ, ബക്രീദ്, ബലി പെരുന്നാള്‍, വലിയ പെരുന്നാള്‍, ഹജ്ജ് പെരുന്നാള്‍ എന്നൊക്കെ ഈ പെരുന്നാള്‍ അറിയപ്പെടാറുണ്ട്. അദ്ഹ എന്ന അറബി വാക്കിന്റെ അര്‍ത്ഥം ബലി എന്നാണ്. ഈദുല്‍ അദ്ഹ എന്നാല്‍ ബലിപെരുന്നാള്‍. ബലി പെരുന്നാള്‍ എന്നതില്‍ നിന്നാണ് വലിയ പെരുന്നാള്‍ ഉണ്ടാകുന്നത്. ഈദ് ഈ രണ്ട് വാക്കില്‍ നിന്നാണ് ബക്രീദ് ഉണ്ടായത്.
മുസ്ലിം മതവിശ്വാസികളുടെ രണ്ട് ആഘോഷങ്ങളാണ് വലിയ പെരുന്നാളും, ചെറിയ പെരുന്നാളും. റമദാനിനു ശേഷം ഷവ്വാല്‍ മാസം ഒന്നാം ദിവാസമാണ് ചെറിയ പെരുന്നാള്‍ ആഘോഷം. അറബിയില്‍ ഈദുല്‍ ഫിത്വര്‍ എന്നറിയപ്പെടുന്നു. വലിയപെരുന്നാള് എന്നറിയപ്പെടുന്ന ബലിപെരുന്നാള്‍ ആണ് മുസ്ലീങ്ങളുടേ മറ്റൊരു പെരുന്നാള്‍. ഹജ്ജ് മാസം ദുല്‍-ഹിജ്ജ് 10 നാണ് ഈ ദിനം.വലിയ പെരുന്നാളും ചെറിയ പെരുന്നാളും എന്ന പേര് എങ്ങനെ വന്നു .മൃഗത്തെ ബലിയറുക്കുന്ന കര്‍മ്മം നടക്കുന്നത് കൊണ്ടാണ് ബലി പെരുന്നാള്‍ എന്ന് പറയുന്നത് . ഫലസ്തീന് ലബ്നാന്‍ മിസ്റ് ഇറാഖ് ലിബിയ ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ ഈദുല്‍ അക്ബര്‍ വലിയ പെരുന്നാള്‍ എന്നും പറയാറുണ്ട് ദുല്‍ഹിജ്ജ 13 വരെ നിസ്കാര ശേഷം തക്ബീര്‍ ചൊല്ലുന്നതിനാല്‍ മൂന്ന് ദിവസം ആഘോഷം നീണ്ട് നില്‍ക്കുന്നത് കൊണ്ടാണ് വലിയ പെരുന്നാള്‍ എന്ന് പേര് വന്നത്.