ദിനാചരണ പ്രവർത്തനങ്ങളുടെ മാർഗരേഖ ഭാഗം :- 2 നിലവിൽ ദിനാചരണ പ്രവർത്തനങ്ങളുടെ പോരായ്മകൾ

October 14, 2023 - By School Pathram Academy

നിലവിൽ ദിനാചരണ പ്രവർത്തനങ്ങളുടെ പോരായ്മകൾ

എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കി ദിനാചരണ പ്രവർത്തനങ്ങൾ നടത്താൻ കഴിയുന്നില്ല. കുട്ടികളുടെ പ്രായം, ക്ലാസും പഠനവുമായി ഉള്ള ബന്ധം എന്നിവ പരിഗണിക്കാത്ത ദിനാചരണ പ്രവർത്തനങ്ങൾ ഏറി വരുന്നു. എല്ലാ ക്ലാസിലും എല്ലാ ദിനാചരണങ്ങളും എന്ന രീതിയിലാണ് ചില വിദ്യാലയങ്ങളെങ്കിലും ദിനാചരണ പ്രവർത്തനങ്ങളെ പരിഗണിക്കുന്നത ദിനാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുപരിപാടികൾ ഏറുകയും ക്ലാസ് റൂം പ്രവർത്തന സമയത്തെ അപഹരിക്കുകയും ചെയ്യുന്നു.

•ക്ലാസ് പ്രവർത്തനങ്ങളുടെ ഭാഗമല്ലാത്ത വേറിട്ട പ്രവർത്തനങ്ങൾ നടത്തി വാർത്താ പ്രാധാന്യം സൃഷ്ടിക്കുക എന്ന രീതി ചിലർ സ്വീകരിക്കുന്നു.

• ചിലയിടങ്ങളിൽ ആവശ്യമായ മുന്നൊരുക്കങ്ങളില്ലാതെ ദിനാചരണം നടത്തുന്നു.

• ചിലയിടങ്ങളിൽ മുന്നൊരുക്കങ്ങൾ ക്കായി കൂടുതൽ സമയം ചെലവഴിക്കുന്നു.

•ദിനാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളുകൾക്ക് ലഭ്യമാകുന്ന നിർദ്ദേശങ്ങളും പ്രവർത്തനങ്ങളും പ്രായവ്യത്യാസം പരിഗണിക്കാതെ യുള്ളവയാണ്.

• ദിനാചരണ പ്രവർത്തനങ്ങൾ ഏറെയും സംഘടിപ്പിക്കപ്പെടുന്നത് ഉയർന്ന ക്ലാസുകളിൽ പോലും കുട്ടികളുടെ നേത്യത്വത്തിലല്ല.

▪️ പാഠ്യ പദ്ധതി വിനിമയത്തിൻ്റേ ഭാഗമായി ക്ലാസ്സ് റൂം പ്രവർത്തനങ്ങളിൽ ദിനാചരണങ്ങളെ കണ്ണിചേർക്കാൻ കഴിയുന്നില്ല.

•ദിനാചരണ പ്രവർത്തനങ്ങൾ ക്ലാസ് റൂം പ്രവർത്തനത്തിന്റെയോ അധ്യാപകരുടെ ദൈനം ദിനാസൂത്രണത്തിന്റെയോ ഭാഗമാകുന്നില്ല.

•ദിനാചരണങ്ങളിലൂടെ ഊന്നൽ നൽകേണ്ട പ്രധാന ആശയങ്ങൾ വിസ്മരിക്കപ്പെടുകയും കാഴ്ചയ്ക്ക് പ്രാധാന്യമുള്ള പ്രവർത്തനങ്ങൾ നിറയുകയും ചെയ്യുന്നു. (ബഷീർ കഥാപാത്രങ്ങളുടെ പ്രച്ഛന്നവേഷം ഉദാഹരണം)

•അത്യാവശ്യമല്ലാത്ത പല ദിനാചരണങ്ങളും സ് കൂളിലേക്ക് കടന്നുവരുന്നുണ്ട്. ഇതിൽ ചിലതെങ്കിലും കുട്ടിയെ എത്തിക്കുന്നത് ചില അനഭിലഷണീയ ആശയ ങ്ങളിലേക്കാവും.

•അധ്യാപകദിനം പോലും അധ്യാപകരെ പ്രത്യക്ഷമായി പൂജിക്കുന്ന രീതിയിലേക്ക് ചിലയിടങ്ങളിലെങ്കിലും മാറുന്നുണ്ട്.

•ക്ലബ്ബ് പ്രവർത്തനങ്ങൾ എന്ന ബാനറിൽ നടക്കുന്ന ദിനാചരണ പ്രവർത്തനങ്ങളെ ല്ലാം ആ വിഷയവുമായി ബന്ധപ്പെട്ട അധ്യാപകരുടെയും ആ ക്ലബ്ബിലെ അംഗങ്ങളുടെ യും മാത്രം ചുമതലയാവുന്നു.

•ഗണിതം, സയൻസ്, സമൂഹ്യ ശാസ്ത്രം, ഭാഷ, പ്രവൃത്തിപരിചയം, കല ഇവയെല്ലാം വെവ്വേറെ പരിഗണിക്കപ്പെടുമ്പോൾ സമഗ്രത ഇല്ലാതാവുന്നുണ്ട്.

•ഉദാഹരണത്തിന്, കലാരൂപങ്ങളും പ്രവൃത്തിപരിചയവുമെല്ലാം മറ്റു വിഷയ ങ്ങളോട് ചേർത്ത അവതരിപ്പിക്കു ന്നതാണ് കുട്ടികൾക്ക് നല്ലത്.

•പ്രത്യേകമായി പരിഗണിക്കേണ്ട കുട്ടികളെ തീരെ പരിഗണി ക്കാതെയാണ് പലപ്പോഴും ദിനാചരണങ്ങൾ നടക്കുന്നത്. ഈകുട്ടികൾക്ക് കൂടി പരിപാടികൾ ആസൂത്രണം ചെയ്യണം

Category: School News

Recent

Load More