ദിനാചരണ പ്രവർത്തന കലണ്ടർ പുറത്തിറക്കി
ദിനാചരണ പ്രവർത്തന കലണ്ടർ പുറത്തിറക്കി
സെപ്തംബർ 24 ലെ എൻ.എസ്.എസ് ദിനാചരണത്തിനു സ്കൂളുകളിൽ പതിക്കുവാൻ വി.എച്ച്. എസ്. ഇ എൻ.എസ്. എസ് ദിനാചരണ പ്രവർത്തന കലണ്ടർ പുറത്തിറക്കി
ഒന്നാവർഷ വിദ്യാർത്ഥി വോളണ്ടിയർമാരുടെ സ്കൂൾതല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് സെപ്തംബർ 24 ശനിയാഴ്ച്ച എൻ.എസ് എസ് ദിനത്തിൽ സംസ്ഥാനത്തെ മുഴുവൻ ഹയർ സെക്കണ്ടറി വൊക്കേഷണൽ വിഭാഗം സ്കൂളുകളിലും ദിനാചരണ പ്രവർത്തന കലണ്ടർ സ്കൂൾ പ്രദർശന മതിലിൽ പതിച്ച് വിദ്യാർത്ഥി വോളണ്ടിയർമാർ പ്രതിജ്ഞ കൈക്കൊണ്ട് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തിവരുന്ന വിദ്യാലയ വിദ്യാർത്ഥി സമൂഹ ക്ഷേമ നിർമ്മിതി പ്രവർത്തനങ്ങൾ അമ്യത് മഹോത്സവത്തിന്റെ പശ്ചാലത്തലത്തിൽ പ്രത്യേകമായി ചിട്ടപ്പെടുത്തിയിരിക്കുകയാണ് സ്കൂൾ ദിനാചരണ പ്രവർത്തന കലണ്ടറിലൂടെ.
ഏകദേശം മുന്നൂറിൽ പരം ദിനാചരണ സ്കൂൾ പ്രവർത്തന സാധ്യതകൾ വിദ്യാർത്ഥികളെ ഓർമ്മിപ്പിക്കുന്ന, രണ്ടര മീറ്റർ നീളവും ഒരു മീറ്റർ വീതിയും വലിപ്പമുള്ള കലണ്ടർ എല്ലാ വിദ്യാലയ സന്ദർശകർക്കും ദൃശ്യമാകുമാറാണ് സ്കൂളുകളിൽ സജ്ജീകരിക്കുന്നത്.
കലണ്ടറിലെ ആദ്യ ദിനാചരണമായി ശനിയാഴ്ച്ച എൻ.എസ്.എസ് ദിനം കണക്കാക്കി മുന്നൂറിൽ പരം ക്യാമ്പസുകളിൽ ആരോഗ്യക്ഷേമ പൊതു ക്യാമ്പുകൾ വിദ്യാർത്ഥികൾ സംഘടിപ്പിക്കും.
ദിനചാരണ പ്രവർത്തന കലണ്ടർ തിരുവനന്തപുരത്ത് ബഹു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി ശിവൻകുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ IAS നു കൈമാറി പുറത്തിറക്കി. വി.എച്ച്.എസ്.ഇ എൻ.എസ്.എസ് പ്രൊജക്റ്റ് ഓഫീസർ ഡോ. സന്തോഷ് വി.എസ്. ചടങ്ങിൽ സന്നിഹിതനായി.