സർക്കാർ സ്കൂളുകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപക, ഫുൾടൈം മീനിയൻ ഉൾപ്പടെയുള്ള അനധ്യാപക നിയമനങ്ങൾ നടത്തുന്നതിന് അനുമതി നൽകി സർക്കാർ ഉത്തരവിറങ്ങി

May 29, 2023 - By School Pathram Academy

ഉത്തരവ്

 

2022-23 അധ്യയന വർഷം സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ 30 ദിവസത്തിലധികം ദൈർഘ്യമുള്ള ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകഫുൾടൈം മീനിയൽ ഉൾപ്പടെയുള്ള അനധ്യാപക നിയമനങ്ങൾ നടത്തുന്നതിന് പരാമർ ശം 1 പ്രകാരം അനുമതി നൽകിയിരുന്നു.

2023-24 അധ്യയന വർഷത്തിലേക്കും സർക്കാർ സ്കൂളുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപക/ഫുൾ ടൈം മീനിയൽ ഉൾപ്പടെയുള്ള അനധ്യാപക നിയമനങ്ങൾ നടത്തുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്ക ണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ പരാമർശം 2 പ്രകാരം ആവശ്യപ്പെട്ടിട്ടുണ്ട്.

 

സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ 30 ദിവസത്തിൽ കൂടുതൽ ദൈർഘ്യമുള്ള ഒഴിവുകളിൽ ചുവടെ പറയുന്ന നിർദേശങ്ങൾ പാലിച്ചുക്കൊണ്ട് 2023-24 അധ്യയന വർഷവും ദിവസവേതനാടി സ്ഥാനത്തിൽ താൽക്കാലിക അധ്യാപക ഫുൾടൈം മീനിയൻ ഉൾപ്പടെയുള്ള അനധ്യാപക നിയമനങ്ങൾ നടത്തുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു

 

1 ) അതാത് കാലത്ത് നിലവിലിരിക്കുന്ന തസ്തിക നിർണയ ഉത്തരവ് പ്രകാരം ഏതെങ്കിലും കാറ്റഗറിയിൽ അധ്യാപകർ അധികമെന്നു കണ്ടെത്തിയ സ്കൂളുകളിൽ അവർ തുടരുന്നുവെങ്കിൽ പ്രസ്തുത കാറ്റഗറിയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തരുത്. അധികമായി കണ്ടെത്തിയ അധ്യാപകരെയെല്ലാം നിലവിലുള്ള ഒഴിവുകളിലേക്ക്, ഇതു സംബന്ധിച്ച് നിലനിൽക്കുന്ന വ്യവസ്ഥകൾക്ക് വിധേയമായി സ്ഥലം മാറ്റി ക്രമീകരിക്കേണ്ടതാണ്.

 

2 ) 14/08/2002 ലെ സ.ഉ(അച്ചടി) നമ്പർ. 249/2002/6.al., 20/12/2004 സ.ഉ(അച്ചടി)നമ്പർ.382/2004/പൊ.വി.വ. 11/02/2021 ലെ സ.ഉ(അച്ചടി)നമ്പർ 29/2021/ധന തുടങ്ങിയ ഉത്തരവുകളിലൂടെ സർക്കാർ ഈ വിഷയത്തിൽ പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ കർശനമായും പാലിച്ചിരിക്കേണ്ട താണ്.

 

3 ) പി.എസ്.സി റാങ്ക് ലിസ്റ്റ്/ഷോർട്ട് ലിസ്റ്റ് നിലനിൽക്കുന്ന ജില്ലകളിൽ പ്രസ്തുത ലിസ്റ്റിൽ ഉൾപെട്ടിട്ടുള്ളവർ അപേക്ഷകരായി ഉണ്ടെങ്കിൽ അത്തരം ഉദ്യോഗാർത്ഥികളെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് മുൻഗണന നൽകേണ്ടതാണ്. എന്നാൽ ഇത്തരത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം ലഭിക്കുന്ന കാലയളവിലെ ആനുകൂല്യങ്ങൾ ഒന്നും തന്നെ സ്ഥിരനിയമനത്തിനു കണക്കാക്കുകയില്ല . ഭാവിയിൽ ടിയാൾക്ക് പി.എസ്.സി മുഖേനയുള്ള സ്ഥിര നിയമനത്തിന് കണക്കാക്കു കയില്ല.

 

4 ) കെ-ടെറ്റ് യോഗ്യത നേടിയ /ഇളവ് ലഭിച്ചിട്ടുള്ള അധ്യാപകരെയാണ് ദിവസവേതനാടിസ്ഥാനത്തിലും നിയമിക്കേണ്ടത്. 

 

5 ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകർ റഗുലർ ഒഴിവിൽ തുടരുന്ന കാരണത്താൽ പ്രസ്തുത ഒഴിവ് പി.എസ്.സി ക്ക് റിപ്പോർട്ട് ചെയ്യാതിരിക്കരുത്. അപ്രകാരം കൃത്യവിലോപം കാട്ടുന്ന പ്രഥമാധ്യാപകരുടെ പേരിൽ അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതാണ്.

 

6 ) ദിവസവേതനാടിസ്ഥാനത്തിൽ നിയമിതരായ അധ്യാപകർക്ക് ധനവകുപ്പ് അതാത് കാലം പുറപ്പെടുവിക്കുന്ന ഉത്തരവിൽ നിഷ്ക്കർഷിക്കുന്ന നിരക്കിൽ ദിവസവേതനം അനുവദിക്കാവു ന്നതാണ്.

 

7 ഹയർ സെക്കന്ററി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിൽ മുൻപറഞ്ഞ മാനദണ്ഡങ്ങളനുസ രിച്ചുള്ള ഒഴിവിൽ അതതു സ്പെഷ്യൽ റൂൾ പ്രകാരം യോഗ്യതയുള്ള അധ്യാപകരെ (HSST/HSST(Jr)/NVT/NVT(Jr)/ Vocational ഇപ്രകാരം നിയോഗിക്കാ വുന്നതാണ്. Teacher)

(ഗവർണറുടെ ഉത്തരവിൻ പ്രകാരം) മീനാംബിക എം.ഐ