ദിവസവേതനാടിസ്ഥാനത്തിൽ നിയമനം ലഭിച്ച അധ്യാപകർക്ക് അർഹമായ വേതനം നൽകുവാൻ അടിയന്തരമായി നടപടി സ്വീകരിക്കണം :- സർക്കാർ ഉത്തരവ്

June 12, 2023 - By School Pathram Academy

സൂചനകളിലേക്കു ശ്രദ്ധ ക്ഷണിക്കുന്നു.

അധിക തസ്തിക സൃഷ്ടിക്കുന്നതിനാവശ്യമായ കുട്ടികളുള്ള പക്ഷം, സർക്കാർ സ്കൂളുകളിൽ അധിക തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുന്നതു വരെയും, എയ്ഡഡ് സ്കൂളുകളിൽ, അധിക തസ്തിക സൃഷ്ടിച്ച് കെ.ഇ.ആർ അദ്ധ്യായം 31, ചട്ടം 7 ലെ വിവിധ വ്യവസ്ഥകൾ അനുസരിച്ച് നിയമനം നടത്തുന്നതു വരെയുമുള്ള കാലയളവിൽ കുട്ടികളുടെ അധ്യയനം മുടങ്ങാതിരിക്കുന്നതിനായി ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരെ സ്കൂൾ തുറക്കുന്ന തീയതി മുതൽ നിയമിക്കുന്നതിന് അനുമതി നൽകി സൂചന (1) പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചു.അതാത് കാലം സർക്കാരും; പൊതുവിദ്യാഭ്യാസ ഡയറക്ടറും പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളിലെയും ദിവസവേതനം നൽകുന്നതു സംബന്ധിച്ച് ധനകാര്യവകുപ്പ് പുറപ്പെടുവിക്കുന്ന വ്യവസ്ഥകളും ബാധകമാകുന്നതാണ് എന്നും ഉത്തരവായിരുന്നു. മേൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 20.04.2022 തീയതിയിലെ SRO 375/2022 വിജ്ഞാപന പ്രകാരം കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ വരുത്തിയ ഭേദഗതി പ്രകാരം എല്ലാ വർഷവും അധികതസ്തികകൾ ഒക്ടോബർ 1 പ്രാബല്യത്തിൽ മാത്രമേ അനുവദിക്കാനാകുകയുള്ളു എന്നതിനാൽ സൂചന (1) ഉത്തരവ് പ്രകാരം ദിവസവേതനാടി സ്ഥാനത്തിൽ താൽക്കാലിക അധ്യാപകര സ്കൂൾ തുറക്കുന്ന തീയതി മുതൽ നിയമിക്കുന്നതിന് അനുമതി നൽകിയത് എല്ലാ അക്കാദമിക വർഷങ്ങളിലും ബാധകമാണെന്ന് അറിയിക്കുന്നു.

 

സൂചന ( 1 )പ്രകാരം 2022-23 വർഷത്തിൽ പ്രതീക്ഷിത അധിക തസ്തികകളിൽ ദിവസവേതനാടി സ്ഥാനത്തിൽ നിയമനങ്ങൾ നടത്തുന്നതിന് അനുമതി നൽക് പുറപ്പെടുവിച്ച് ഉത്തരവിൽ അതത് കാലം സർക്കാരും പൊതുവിദ്യാഭ്യാസ ഡയറക്ടറും പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളിലെയും ദിവസവേതനം നൽകുന്നതു സംബന്ധിച്ച് ധനകാര്യവകുപ്പ് പുറപ്പെടുവിക്കുന്ന വ്യവസ്ഥകളും ബാധകമാകുന്നതാണ് എന്നും വ്യക്തമാക്കിയിരുന്നു. അധ്യാപക നിയമനത്തെ സംബന്ധിച്ചും, ഇവർക്ക് ശമ്പളം നൽകുന്നത് സംബന്ധിച്ചും കൃത്യവും വ്യക്തവുമായ ഉത്തരവ് നൽകിയിട്ടും, വർഷം മുഴുവനും അധ്യയനം നടത്തിയ അധ്യാപകർക്ക് സാങ്കേതികത്വത്തിന്റെ പേരിൽ ശമ്പളം നൽകാത്തതു സർക്കാർ നിർദേശങ്ങളുടെ ലംഘനവും കടുത്ത നീതി നിഷേധവും ആണെന്ന് വിലയിരുത്തുന്നു. പ്രതീക്ഷിത അധ്യാപക തസ്തികകളിലേക്ക് താൽക്കാലികമായി നിയമിക്കപ്പെടുന്ന സർക്കാർ /എയ്ഡഡ് സ്കൂളിലെ അധ്യാപകർക്കും അധിക തസ്തിക അനുവദിക്കുന്ന മുറയ്ക്ക് മാത്രം വേതനം നൽകിയാൽ മതിയാകുമെന്നു നിർദേശങ്ങൾ ഒന്നും തന്നെ സർക്കാർ പുറപ്പെടുവിച്ചിട്ടില്ല. ആയതിനാൽ 2022-23 വർഷത്തിൽ പ്രതീക്ഷിത തസ്തികകളിൽ ദിവസവേതനാടി സ്ഥാനത്തിൽ നിയമനം നൽകി അധ്യാപകർക്ക് അർഹമായ വേതനം നൽകുവാൻ അടിയന്തരമായി നടപടി സ്വീകരിക്കേണ്ടതാണെന്ന് അറിയിക്കുന്നു.

 

വിശ്വസ്തതയോടെ

 

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More