ദീപാവലി ഓഫർ, ഫ്ലിപ്കാർട്ടിലൂടെ ലാപ്ടോപ് ഓർഡർ ചെയ്തു; കിട്ടിയത് ഒരു വലിയ പാറ കഷ്ണവും കുറച്ചു ഇ-വേസ്റ്റും..!
ദീപാവലി ഓഫർ, ഫ്ലിപ്കാർട്ടിലൂടെ ലാപ്ടോപ് ഓർഡർ ചെയ്തു; കിട്ടിയത് ഒരു വലിയ പാറ കഷ്ണവും കുറച്ചു ഇ-വേസ്റ്റും..!
ദീപാവലി ഓഫർ പ്രകാരം ഫ്ലിപ്കാർട്ടിലൂടെ ഗെയിമിങ് ലാപ്ടോപ്പ് ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് പാറ കഷ്ണം. ചിന്മയ രമണ എന്ന മംഗളുരൂ സ്വദേശിയായ യുവാവാണ് ലാപ്ടോപ് ഓർഡർ ചെയ്ത് കബളിക്കപ്പെട്ടത്. ഒരു വലിയ പാറക്കല്ലും കുറച്ചു ഇ-വേസ്റ്റുമാണ് പറഞ്ഞ തീയതിയിൽ തന്നെ ഇയാൾക്ക് ലഭിച്ചത്.
ഫ്ലിപ്കാർട്ടിൽ നിന്ന് വഞ്ചിക്കപ്പെട്ടതിൽ വലിയ വിഷമമുണ്ടെന്ന് ചിന്മയ രമണ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ലഭിച്ച കല്ലിന്റെയും പാഴ്‌വസ്തുക്കളുടെയും ചിത്രങ്ങളും കിട്ടിയ പാക്കറ്റ് തുറക്കുന്നതിന്റെ വിഡിയോയും ഇദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ദീപാവലി സീസണിലുടനീളം ഉപഭോക്താക്കൾക്ക് തെറ്റായ പാക്കേജുകൾ ലഭിക്കുന്നതിനെക്കുറിച്ച് നിരവധി പരാതികൾ ഫ്ലിപ്പ്കാർട്ടിനു ലഭിച്ചിരുന്നു.
ഇതേത്തുടർന്ന് ഡെലിവറിയിൽ കൂടുതൽ കൃത്യത ഉറപ്പാക്കാൻ പ്രത്യേക സംവിധാനവും ഫ്ലിപ്കാർട്ട് ഏർപ്പെടുത്തിയിരുന്നു. പാക്കേജ് ലഭിക്കുമ്പോൾ, ശരിയായ ഇനങ്ങൾ ഡെലിവർ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ഡെലിവറി ബോയിയുടെ മുന്നിൽവച്ച് ഉപഭോക്താവിന് അവസരം ലഭിച്ചിരുന്നു.