ദീപ്തമായ നേതൃത്വം നിരവദ്യമായ സേവനം ,നാലുവർഷത്തെ ശ്രദ്ധേയമായ സേവനത്തിനുശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടർ പദവിയിൽനിന്ന് ശ്രീ. ജീവൻബാബു കെ. ഐ.എ.എസ്. വിടപറയുകയാണ്

May 03, 2023 - By School Pathram Academy

ദീപ്തമായ നേതൃത്വം

നിരവദ്യമായ സേവനം

 

നാലുവർഷത്തെ ശ്രദ്ധേയമായ സേവനത്തിനുശേഷം പൊതുവിദ്യാ ഭ്യാസ ഡയറക്ടർ പദവിയിൽനിന്ന് ശ്രീ. ജീവൻബാബു കെ. ഐ.എ.എസ്. വിടപറയുകയാണ്. വിദ്യാഭ്യാസവകു പ്പിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ സേവനകാലയളവ് സംഭവബഹുലം തന്നെയായിരുന്നു. വിദ്യാഭ്യാസവ കുപ്പിൽ നടന്ന കാതലായ പല പരിവർത്തനങ്ങൾക്കും നേതൃത്വം വഹിക്കാനും അതിൽ തന്റേതായ കർമ്മമുദ്ര ചാർത്താനും അദ്ദേഹത്തി നായി. പൊതുവിദ്യാ ഭ്യാസ ഡയറക്ടർ എന്ന പദവിയെ ജനകീയവും മാതൃകാപരവുമാക്കുന്നതിന് അദ്ദേഹം ശ്രമിക്കുകയും വിജയിക്കുകയും ചെയ്തു.

 

സിവിൽസർവീസ് ഉദ്യോഗസ്ഥർ ക്കുള്ള ഡയറക്ടർ പദവികളിൽ പ്രധാനപ്പെട്ടതും തികഞ്ഞ ജാഗ്രത ആവശ്യപ്പെടുന്നതുമായ സ്ഥാനങ്ങ ളിൽ ഒന്നാണ് പൊതുവിദ്യാ ഭ്യാസ ഡയറക്ടറുടെ പദവി. കേരളത്തിലെ ഏറ്റവും വലിയ വകുപ്പിന്റെ തലവൻ എന്ന സാങ്കേതികത്വം മാത്രമല്ല, ലക്ഷക്കണക്കിനുവരുന്ന വിദ്യാർഥികളുടെ സ്‌കൂൾപഠനത്തെ നിയന്ത്രിക്കുന്ന ഒരു വലിയ അക്കാദമിക-ഭരണസംവിധാന ത്തിന്റെ തലവൻ എന്ന ബൃഹത്തായ ഉത്തരവാദിത്വം കൂടെ നിക്ഷിപ്തമായ ഒരു പദവിയാണത്. പ്രീ-പ്രൈമറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസ സമ്പ്രദായത്തെയും സംവിധാനത്തെയും നിയന്ത്രിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം ആ പദവിയിലിരിക്കുന്ന ആളിനുണ്ട്. സ്‌കൂൾപഠനം ഒരു സാമൂഹികപ്രക്രി യയായതിനാൽ അതിൽ പൊതുസമൂഹം കാര്യക്ഷമമായി ഇടപെടുന്ന സവിശേഷ സാഹചര്യമാ ണ് ഇപ്പോഴുള്ളത്. അതിനാൽ പൊതുവിദ്യാഭ്യാസവകുപ്പ് എപ്പോഴും ചലനാത്മകവും ക്രിയാത്മകവുമാ യിരിക്കും. ഇങ്ങനെ വകുപ്പിനെ എപ്പോഴും ജൈവികമായി നിലനിർത്തുന്നതിന് സഹായകമാ കുംവിധം പ്രവർത്തിക്കുന്ന ഉൾക്കാഴ്ചയും ദീർഘവീക്ഷ ണവുമുള്ള ഒരു നേതൃപദവിയായാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പദവിയെ ജനങ്ങൾ കാണുന്നത്. അത്തരം കാഴ്ചപ്പാടുകളെ ബലപ്പെടുത്തുന്നവിധം ദീപ്തമായ നേതൃത്വവും നിരവദ്യമായ സേവനവുമായിരുന്നു ശ്രീ. ജീവൻബാബു സാറിൽനിന്നു ലഭ്യമായിരുന്നത്.

 

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മുഖേനയുള്ള പ്രവർത്തന ങ്ങൾ വകുപ്പിനു പുതിയ ഊർജ്ജം പകരുന്ന കാലയളവിലാണ് ഇടുക്കി ജില്ലാകളക്ടർ പദവിയിൽനിന്നും ജീവൻബാബു സർ പൊതുവിദ്യാഭ്യാസ ഡയറക്ടറായി നിയമിതനാകുന്നത്. താനേറ്റെടുത്തിരിക്കുന്ന പദവിയുടെ ഉത്തരവാദിത്വം പൂർണ്ണമായും ഉൾക്കൊണ്ടുതന്നെ തുടക്കം മുതൽ പ്രവർത്തിക്കാൻ അദ്ദേഹത്തിനായി. വകുപ്പിന്റെ ഘടനയും പ്രവർത്തന ശൈലിയും അതിവേഗം മനസ്സിലാ ക്കിയ അദ്ദേഹം സ്വതസ്സിദ്ധമായ പ്രകൃതത്തിലൂടെ കാര്യക്ഷമവും യുക്തിപൂർവവുമായ തീരുമാനങ്ങൾ കൈക്കൊണ്ടു. അതു വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരുന്നതായി. സർക്കാർനിർ ദ്ദേശങ്ങൾക്ക നുസൃതമായി പ്രവർത്തിക്കാൻ ജീവനക്കാരെ ഒപ്പം കൂട്ടുന്നതിലും അവരോടൊത്തുനിന്നു പ്രവർത്തിക്കുന്നതിലും അദ്ദേഹം മാതൃകയായി. സർക്കാർസേവന ത്തിൽ ചരിത്രപരമായൊരു നാഴികക്കല്ലു പിന്നിടാൻ അദ്ദേഹത്തി നായത് പ്രത്യേകം പറയേണ്ടതാണ്.

 

സെക്കണ്ടറി-ഹയർസെക്കണ്ടറി മേഖലകളെ ഒരുമിച്ചു ചേർത്തുകൊ ണ്ട് പുതിയ ഡയറക്ടർ പദവി വന്നപ്പോൾ ആ സംയോജനത്തിന്റെ ആദ്യ അധ്യക്ഷനാകാൻ അദ്ദേഹത്തിനായി. Director of Public Instruction (DPI) എന്ന പദവി പുതിയ സംവിധാനക്രമപ്രകാരം Director of General Education (DGE) ആയപ്പോൾ ആദ്യ Director of General Education ആയത് അദ്ദേഹമാണ്. അങ്ങനെ കേരള വിദ്യാഭ്യാസചരിത്രത്തിലെ ആദ്യ ഡി.ജി.ഇയും അവസാന ഡി.പി.ഐ.യുമായ ആദ്യ വകുപ്പദ്ധ്യക്ഷൻ ജീവൻബാബു സാറായിരുന്നു.

തീരുമാനങ്ങളെടുക്കുന്നതിലെ ചടുലതയായിരുന്നു സാറിന്റെ മറ്റൊരു സവിശേഷത. അകാരണമായ കാലതാമസം ഫയലുകൾ കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹം വരുത്താറില്ല. അക്കാദമിക കാര്യങ്ങ ളിൽ അദ്ദേഹം കുറേക്കൂടി സൂക്ഷ്മദൃക്കാണ്. കുട്ടികളുടെ പഠനസംബന്ധമായ കാര്യങ്ങളിൽ കാലവിളംബംവരാൻ അദ്ദേഹം ആരെയും അനുവദിക്കാറില്ല. കുട്ടിക്കു ലഭിക്കേണ്ടത് യഥാസമയം ലഭിക്കണം എന്ന തത്ത്വദീക്ഷ തന്റെ സേവനകാലയളവിലുടനീളം അദ്ദേഹം പുലർത്തിയിരുന്നു. കുട്ടികളോടൊപ്പം സംവദിക്കുന്നതിലും അവരോടൊപ്പം സമയം ചെലവിടുന്നതിലും അദ്ദേഹം തല്പരനായിരുന്നു. കുട്ടികളുടെ ലോകത്തെ കൃത്യമായി മനസ്സിലാ ക്കിക്കൊണ്ടുള്ള ഇടപെടലായിരുന്നു അദ്ദേഹത്തിന്റേത്. പുതിയ വിവരങ്ങളും ചിന്തകളും അവർക്കു നൽകുന്നതിൽ അദ്ദേഹം ഉത്സുകനായിരുന്നു. അവർ ഡോക്ടറോ എൻജിനീയറോ ഐ.എ.എസ്/ഐ.പി.എസ്‌കാരോ ആകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു കണ്ടിട്ടില്ല. പഠനത്തിന്റെ എല്ലാ ഉല്ലാസങ്ങളും അനുഭവിച്ച് സ്വതന്ത്രമായ അറിവു നേടേണ്ടവരാ ണ് കുട്ടികൾ എന്ന കാഴ്ചപ്പാടാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.

പ്രശ്‌നങ്ങൾ വിശകലനം ചെയ്ത് പ്രതിസന്ധികളെ മറികടക്കുന്നതിൽ ജീവൻബാബു സർ പ്രകടിപ്പിച്ചിരുന്ന പ്രത്യുല്പന്നമതിത്വം പലപ്പോഴും ശ്ലാഘനീയമായി തോന്നിയിട്ടുണ്ട്. അതിന്റെ മകുടോദാഹരണമായി കൊവിഡ്കാല വിദ്യാഭ്യാസം നമുക്കു മുന്നിലുണ്ട്. സർവവും അടച്ചിടപ്പെട്ട പരിതസ്ഥിതിയിൽ കുട്ടികളുടെ വിദ്യാഭ്യാസം എങ്ങനെ എന്ന അധ്യാപകരുടെയും രക്ഷാകർത്താ ക്കളുടെയും ആശങ്കയെ അസ്ഥാനത്താ ക്കിക്കൊണ്ടാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാജ്യത്തിനാകെത്തന്നെ മാതൃകയായ ഓൺലൈൻ ഡിജിറ്റൽ വിദ്യാഭ്യാസം നടപ്പിലായത്. കേരളം ഇന്നുവരെ കൈവരിച്ച വിദ്യാഭ്യാസനേട്ടങ്ങളുടെ ഏറ്റവും മഹത്തായ പ്രവർത്തനമാ യിരുന്നു ഡിജിറ്റൽ വിദ്യാഭ്യാസം. അന്നുവരെ ചിന്തിക്കുകപോലും അസാധ്യമായിരുന്ന ഒരു സംവിധാനത്തിന്റെ സാധ്യതയിലൂടെ പഠനവിടവ് നികത്തി കുട്ടികളുടെ ബൗദ്ധികമണ്ഡലത്തെ ജൈവിക മാക്കി നിർത്താൻ അദ്ദേഹത്തിനു സാധിച്ചു. അതുപോലെ കൊവിഡിന്റെ അനിശ്ചിതത്വങ്ങ ൾക്കിടയിലും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ സുരക്ഷിതമായും വിജയകരമായും നടത്തിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. ക്രൈസിസ് മാനേജ്‌മെന്റിൽ അദ്ദേഹത്തിനുള്ള പാടവം മറ്റു പല സന്ദർഭങ്ങളിലും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതിൽ പരീക്ഷകളുടെ സമയബന്ധിതമായ നടത്തിപ്പും വിവിധമേഖലകളിലെ കലാകായിക ശാസ്‌ത്രോത്സവ ങ്ങളുടെ സംഘാടനവും ഉൾപ്പെടും. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട രണ്ടു സംസ്ഥാന കലോത്സവങ്ങളും മികച്ച സംഘാടനമികവിന്റെ അനുഭവങ്ങ ളാണ് പകർന്നിട്ടുള്ളത്.

 

എല്ലാ മനുഷ്യരും ഓരോ കഴിവുകളാൽ സമ്പന്നരാണെന്നും ആരെയും അമിതമായി പുകഴ്ത്താതെയോ തരംതാഴ്ത്താ തെയോ അവരുടെ കഴിവുകളെ നമുക്കനുകൂലമായി പ്രയോജനപ്പെ ടുത്തുകയാണ് വേണ്ടതെന്നുമുള്ള തികച്ചും മാനുഷികമായ കാഴ്ചപ്പാട് ജീവൻബാബു സാറിനെ വ്യത്യസ്തനാ ക്കുന്നു. അതുകൊണ്ടാണ് സമൂഹത്തിലെ വിവിധ തുറകളിലുമു ള്ള വ്യക്തിത്വങ്ങളുമായി അദ്ദേഹത്തിനു വകുപ്പിന്റെ പ്രവർത്ത നങ്ങളെ സംയോജിപ്പിക്കാനായത്. ഇന്ന് വിദ്യാഭ്യാസം ഒരു ജനകീയ പ്രവർത്തനമായി മാറിയിരിക്കുക യാണ്. സർക്കാർ നയങ്ങൾക്കനുസൃ തമായി തന്റെ കഴിവുകളെ വിനിയോഗിക്കുകയും താൻതന്നെ നിരന്തരം നവീകരിക്കപ്പെടുകയും ചെയ്യുന്ന ഒരു സ്വയാർജ്ജിത വ്യക്തിത്വം അദ്ദേഹത്തിന്റെ സവിശേഷതയാണ്. സാഹിത്യവും സംസ്‌കാരവും ശാസ്ത്രവും സ്‌പോർട്‌സുമെല്ലാം അദ്ദേഹത്തിനു പ്രിയപ്പെട്ടതായിരുന്നു. കുട്ടികളുടെ ക്യാമ്പുകളിലും മറ്റും പങ്കെടുക്കുന്ന റിസോഴ്‌സ് പേഴ്‌സൺസിനെപ്പറ്റിയും കലോത്സവങ്ങളിലെത്തുന്ന വിധികർത്താക്കളെപ്പറ്റിയും അദ്ദേഹത്തിനു കൃത്യമായ ധാരണയുണ്ടായിരുന്നു. അനർഹർ കടന്നുകൂടിയാൽ കാര്യമായ ജാഗ്രതയോടെ അവരെ ഒഴിവാക്കാനു ള്ള ആർജ്ജവവും അദ്ദേഹത്തിനു ണ്ടായിരുന്നു.

പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എന്നതിലുപരി വകുപ്പുതല പ്രവർത്ത നങ്ങളുടെ സഹയാത്രികൻ തന്നെയായിരുന്നു ജീവൻബാബു സർ. 

 

സ്‌കൂൾതലം മുതൽ സംസ്ഥാനത ലംവരെയുള്ള അതിന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം നിരന്തരം നിർദ്ദേശങ്ങൾ നൽകി ഇടപെട്ടിരുന്നു. വിദ്യാർത്ഥികളുടെ സർഗാത്മക സംഗമങ്ങളിലും അധ്യാപകരുടെ കലാസാഹിത്യ ക്യാമ്പുകളിലും അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. വകുപ്പിന്റെ പ്രസിദ്ധീകരണങ്ങളായ വിദ്യാരംഗം, ശാസ്ത്രരംഗം എന്നിവയുടെ പ്രസിദ്ധീകരണത്തിലും അതിന്റെ ഉള്ളടക്കസംബന്ധമായ കാര്യങ്ങ ളിലും അദ്ദേഹം കൂടെത്തന്നെ ഉണ്ടായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എന്ന പദവിയിലെ അദ്ദേഹത്തിന്റെ സേവനം ഉദാത്തവും മഹത്തരവുമായിരുന്നു. പക്ഷേ, ഒന്നിലും സമ്പൂർണ്ണമായ തുടർച്ച സാധ്യമല്ലല്ലോ. സ്ഥാനചലനങ്ങളും വിട്ടുപോകലുകളും അനിവാര്യമായ ഒരു വ്യവസ്ഥിതിയിൽ ഇതൊക്കെ അംഗീകാരങ്ങൾ തന്നെയാണ്. നാഷണൽ ഹെൽത്ത് മിഷന്റെ സംസ്ഥാനതല ഡയറക്ടറായാണ് അദ്ദേഹം നിയമിതനായിരിക്കുന്നത്. പുതിയ പദവിയിലും തന്റെ നിസ്വാർഥസേവനത്തിന്റെ തനതുമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനു സാധിക്കട്ടെ…

ജീവൻബാബു സാറിന് എല്ലാവിധ ആശംസകളും…

Kdpd

Category: News