ദേശമംഗലം ഗവ.വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിൽ ജല ഗുണനിലവാര പരിശോധന ലാബിന്റെ പ്രവർത്തനങ്ങൾ തുടങ്ങാൻ തീരുമാനം
ദേശമംഗലം ഗവ.വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിൽ ജല ഗുണനിലവാര പരിശോധന ലാബിന്റെ പ്രവർത്തനങ്ങൾ തുടങ്ങാൻ തീരുമാനം.
ലാബ് പ്രവർത്തനം ആരംഭിക്കുന്നതിനും കുട്ടികൾക്ക് പരിശീലനം നൽകുന്നതിനുമായി സ്കൂളിൽ യോഗം ചേർന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്ററി വിഭാഗത്തിന്റെയും ഹരിത കേരള മിഷന്റെയും നേതൃത്വത്തിൽ എം എൽ എ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് ജല ഗുണനിലവാര പരിശോധന ലാബ് സജ്ജമാക്കുന്നത്. വി എച്ച് എസ് ഇ, എച്ച് എസ് ഇ വിഭാഗത്തിൽ നിന്നായി 15 കുട്ടികൾക്ക് ജല ഗുണനിലവാര പരിശോധനയുടെ പരിശീലന ക്ലാസ് നടത്തി. വിദ്യാർത്ഥികളുടെ പഠന സമയം നഷ്ടമാകാതെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായി അധ്യാപകരുടെ മേൽനോട്ടത്തിൽ ജലം പരിശോധിക്കനും ആദ്യഘട്ടം എന്ന നിലയിൽ ദേശമംഗലം ഗവ.സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലാബിന്റെ സൗകര്യം പ്രയോജനപ്പെടുത്താനും യോഗം തീരുമാനിച്ചു. ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ ജയരാജ്, ഹരിതകേരളമിഷൻ കോഡിനേറ്റർ ജയകുമാർ, ജില്ലാ പഞ്ചായത്ത് അംഗം പി സാബിറ, ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം പി മധു, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പി പുഷ്പജ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോസ്മോൻ, പി ടി എ പ്രസിഡന്റ് സി കെ പ്രഭാകരൻ, പ്രിൻസിപ്പാൾ വിജി സി എ, ഹെഡ്മിസ്ട്രസ് ഷീല സി ജെ, വി എച്ച് എസ് ഇ പ്രിൻസിപ്പാൾ വിപിൻ ചന്ദ്രൻ, അധ്യാപികമാരായ ഉമ, സിജി, ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൺ രമ്യ എന്നിവർ യോഗത്തിൽ പങ്കെടുത്തു.