ദേശിയ തപാൽ ദിനം സഹോദരൻ മെമ്മോറിയൽ എൽ പി സ്കൂൾ ചെറായി വിപുലമായി ആചരിച്ചു..
ദേശിയ തപാൽ ദിനം സഹോദരൻ മെമ്മോറിയൽ എൽ പി സ്കൂൾ ചെറായി വിപുലമായി ആചരിച്ചു..
എറണാകുളം ചെറായി : ഒക്ടോബർ 9 ദേശീയ തപാൽ ദിനത്തോടനുബന്ധിച്ച് സഹോദരൻ മെമ്മോറിയൽ എൽ പി സ്കൂളിലെ കുട്ടികൾ കൂട്ടുകാർക്ക് കത്തെഴുതാം എന്ന പരുപാടി സംഘടിപ്പിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അനൂപ ടീച്ചർ ഉത്ഘാടനം ചെയ്തു.
ശ്രീമതി അപർണ ടീച്ചർ കുട്ടികൾക്ക് സ്റ്റാമ്പ്. ഇൻലാൻഡ് കവർ, പോസ്റ്റ് കാർഡ് തുടങ്ങിയവ പരിചയപ്പെടുത്തി.
കുട്ടികൾ കൂട്ടുകാർക്കു കത്ത് എഴുതിയ ശേഷം അടുത്തുള്ള പോസ്റ്റ് പെട്ടിയിൽ നിക്ഷേപിച്ചു.
അദ്ധ്യാപകരായ ഗിരീഷ്,ഹുസ്ന ,ദീപ, ബിന്ദു , നൈസി , ജയശ്രീ കെ ആർ , ജയശ്രീ എം വി , എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.