നടി അപര്‍ണ നായര്‍ തൂങ്ങിമരിച്ച നിലയില്‍

September 01, 2023 - By School Pathram Academy

നടി അപര്‍ണ നായര്‍ തൂങ്ങിമരിച്ച നിലയില്‍

 

തിരുവനന്തപുരം

സീരിയല്‍ നടി അപര്‍ണ നായരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെ കരമനയിലെ വീട്ടിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ അന്ത്യം സംഭവിച്ചെന്നാണ് നിഗമനം.

സംഭവ സമയത്ത് വീട്ടില്‍ അമ്മയും സഹോദരിയും ഉണ്ടായിരുന്നതായാണ് വിവരം. കരമന പൊലീസ് അന്വേഷണം ആരംഭിച്ചു.മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അടുത്ത ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്തു.

സഞ്ജിത് ആണ് അപര്‍ണയുടെ ഭര്‍ത്താവ്. ത്രയ, കൃതിക എന്നിവരാണ് മക്കള്‍ .നിരവധി സീരിയലുകളിലും സിനിമകളിലും അപര്‍ണ അഭിനയിച്ചിട്ടുണ്ട്.

Category: News