നടി അപർണ്ണ നായരുടെ മരണ കാരണം ? ഈ പൈതങ്ങളെ തനിച്ചാക്കി നീ പോയല്ലോ’– ഹൃദയംപൊട്ടി അമ്മയുടെ വാക്കുകൾ

September 02, 2023 - By School Pathram Academy

നടി അപർണ പി.നായർ (33) ആത്മഹത്യ ചെയ്തത് ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയും കാരണമുള്ള മനോവിഷമത്താ ലാണെന്ന് കുടുംബത്തിന്റെ മൊഴി.

 

ജീവനൊടുക്കും മുമ്പ് അപർണ നായരുടെ അവസാന സന്ദേശം എത്തിയത് അമ്മയ്ക്ക്. അമ്മയെ വീഡിയോ കോൾ ചെയ്ത അപർണ ഞാൻ പോകുന്നതായി പറഞ്ഞു. വീട്ടിലെ ചില പ്രശ്നങ്ങൾ പറഞ്ഞ് കരഞ്ഞു. പിന്നീട് ഫോൺ കട്ടാക്കി.. അതിന് ശേഷം അമ്മയ്ക്കെത്തിയ ഫോൺ വിളി അപർണ തൂങ്ങി മരിച്ചെന്നത്.

 

വീട്ടിലേക്ക് അപർണയുടെ ഭൗതികദേഹം എത്തിയതും ഹൃദയഭേദകമായ നിമിഷമായികുന്നു. ‘എന്റെ കൊച്ചിനെ കൊല്ലാൻ കൊടുത്തു. പോയി നോക്കടാ എന്ന് അവനോട് (ഭർത്താവ്) പറഞ്ഞിട്ട് അവൻ പോയി നോക്കിയില്ല. എന്റെ അപ്പുമോളേ… ഈ പൈതങ്ങളെ തനിച്ചാക്കി നീ പോയല്ലോ’– ഹൃദയംപൊട്ടി അമ്മയുടെ വാക്കുകൾ.

 

അമ്മ ബീനയ്ക്കും സഹോദരി ഐശ്വര്യയ്ക്കും അപർണ യാത്രയായെന്നത് ഉൾക്കൊള്ളാൻ കഴിയുന്നില്ലായിരുന്നു കഴിഞ്ഞ ദിവസം വരെ തങ്ങൾക്കൊപ്പം ഉണ്ടായിരുന്ന പൊന്നുമോൾ ജീവനറ്റു മുന്നിലെത്തിയ കാഴ്ച അവരുടെ സകല നിയന്ത്രണങ്ങളേയും തകർത്തു കളഞ്ഞു. അമ്മയുടെ ജീവനറ്റ ദേഹത്തിനു മുന്നിൽ ഒന്നുമറിയാതെ നിൽക്കുന്ന മക്കളും കണ്ണീരും സങ്കടവും ഇരട്ടിയാക്കി. നാട്ടുകാരും ബന്ധുക്കളും ജനപ്രതിനിധികളുമടക്കം നിരവധി പേരാണ് അപർണയെ ഒരുനോക്കു കാണാനെത്തിയത്.

 

വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് അപർണയെ കരമന തളിയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ അന്ത്യം സംഭവിച്ചെന്നാണ് നിഗമനം. വ്യാഴാഴ്ച വൈകിട്ട് 6നും 7.30നും ഇടയ്ക്ക് കരമന തളിയിൽ പുളിയറത്തോപ്പിലെ വീട്ടിലെ കിടപ്പുമുറിയിൽ അപർണ തൂങ്ങി നിൽക്കുന്നതായി അമ്മ ബീന, സഹോദരി ഐശ്വര്യയെ വിളിച്ച് അറിയിക്കുകയായിരുന്നെന്ന് എഫ്ഐആറിൽ പറയുന്നു.

Category: News

Recent

ഗണിതം ആസ്വദിച്ച് പഠിക്കുന്നതിനായി സമഗ്ര ശിക്ഷാ കേരളം നടപ്പാക്കിയ ഗണിത വിജയം പദ്ധതി;…

September 16, 2024

ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം

September 16, 2024

‘കുട്ടി ശാസ്ത്രജ്ഞൻമാരെ നമുക്ക് കണ്ടെത്തേണ്ടെ ‘ സാക് ഇന്ത്യ – SAK India…

September 16, 2024

മണ്ണോട് ചേർന്നാലും മറക്കാനാവുമോ പ്രിയരെ.. ഇന്ന് തിരുവോണ നാളിൽ.. പുത്തുമലയിലെ..

September 15, 2024

മാന്യ വായനക്കാർക്ക് സ്കൂൾ പത്രത്തിന്റെയും സ്കൂൾ അക്കാദമിയുടെയും ഓണാശംസകൾ

September 15, 2024

അർഹരാകുന്ന കുട്ടികൾക്ക് 9, 10, 11, 12 ക്ലാസ്സുകളിൽ പ്രതിവർഷം 12,000/- രൂപയാണ്…

September 15, 2024

സാക് ഇന്ത്യ – SAK India Quiz Competition Model Questions and…

September 15, 2024

ഏറ്റവും ഉന്നതമായ വിദ്യാഭ്യാസം നേടാൻ വിദ്യാർത്ഥികൾ മുന്നോട്ടു വരണമെന്ന് മേതല കല്ലിൽ സ്കൂൾ…

September 14, 2024
Load More