നമുക്ക് ഇനി കേരളത്തിലെ സ്കൂൾ കുട്ടികൾക്ക് വേനലവധി വേണ്ട
പ്രതികരണം
വേനലവധി വേണ്ട
നമുക്ക് ഇനി കേരളത്തിലെ സ്കൂൾ കുട്ടികൾക്ക് വേനലവധി വേണ്ട. മറിച്ച് ജൂൺ, ജൂലായിൽ രണ്ടുമാസം മൺസൂൺ അവധി കൊടുത്താൽ മതി. ഏപ്രിൽ, മേയിൽ സ്കൂളുകൾ പ്രവർത്തിക്കട്ടെ. പരീക്ഷകഴിഞ്ഞ് ഉടനെ അടുത്ത അധ്യയനവർഷം ആരംഭിക്കാം. പെരുമഴക്കാലത്ത് കുട്ടികൾക്ക് അവധി കൊ ടുക്കുക. മഴയും കാറ്റും തണുപ്പും വെള്ളപ്പൊക്കവും പനിയും ജലദോഷവും ഒക്കെയുള്ള ജൂൺ, ജൂലായിൽ സ്കൂൾയാത്ര കുട്ടി കൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരുപോലെ തലവേദനയാണ്. കഴിഞ്ഞ നാലഞ്ചുവർഷമായി മഴക്കാലം കേരളീയർക്ക് ആധിയും വ്യാധിയും നിറഞ്ഞതാണ്. മഴക്കാല കെടു തികളും അപകടങ്ങളും പെരുകിവരുന്ന ഈ സമയത്ത് സ്കൂൾ കുട്ടികൾ വളരെ ബുദ്ധിമുട്ടിയാണ് സ്കൂളിൽ പോകുന്നത്. വേണമെങ്കിൽ അധ്യയനവർഷം പുനഃക്രമീകരിച്ച് പരീക്ഷ ഏപ്രിൽ -മേയിൽ നടത്താം. കൊല്ലപ്പരീക്ഷയും വാർഷിക അവധിയും പുനർനിശ്ചയിക്കാൻ സർക്കാരും വിദ്യാഭ്യാസവകുപ്പും അടിയന്തര നടപടികൾ കൈക്കൊള്ളണം.
ജോസി വർക്കി, ചാത്തങ്കേരിൽ, പെരുമ്പിള്ളി