നമുക്ക് ചെരിപ്പ് ഊരി മണ്ണിലിറങ്ങി നടക്കാം..ഭക്ഷണം കഴിക്കുമ്പോള്‍ പോലും കാലില്‍ ചെരിപ്പ് ധരിക്കുന്നതാണ് അന്തസ്സെന്നു പുത്തന്‍ തലമുറ കരുതിവരുന്ന ഈ കാലത്തു ഇങ്ങനെ ഒരു ചോദ്യത്തിന് ഉത്തരം അറിയണ്ടേ..?

July 13, 2023 - By School Pathram Academy

നമുക്ക് ചെരിപ്പ് ഊരി മണ്ണിലിറങ്ങി നടക്കാം..

ഭക്ഷണം കഴിക്കുമ്പോള്‍ പോലും കാലില്‍ ചെരിപ്പ് ധരിക്കുന്നതാണ് അന്തസ്സെന്നു പുത്തന്‍ തലമുറ കരുതിവരുന്ന ഈ കാലത്തു ഇങ്ങനെ ഒരു ചോദ്യത്തിന് ഉത്തരം അറിയണ്ടേ.. ?

മെതിയടി മാത്രം പാദരക്ഷകളായി ഉണ്ടായിരുന്ന ആദികാലത്ത് നഗ്നപാദരായി നടക്കുന്നവരെ നന്മയുള്ളവരുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നത്.

എന്നാല്‍, ഒരാള്‍ ധരിച്ചിരിക്കുന്ന ചെരിപ്പിന്റെ വിലയില്‍ നിന്നും അയാളുടെ സ്റ്റാറ്റസ് വിലയിരുത്തുന്ന നിലയിലേക്ക് സമൂഹം മാറിയിരിക്കുന്നു. വ്യായാമത്തിനായി നടക്കുമ്പോള്‍ പോലും ഇറുകിപ്പിടിച്ച ഷൂസുകള്‍ ധരിക്കുവാന്‍ നിര്‍ബന്ധിതരാകുന്നവര്‍; മറ്റുള്ളവര്‍ തങ്ങളെപ്പറ്റി എന്ത് കരുതുമെന്ന മിഥ്യാധാരണ കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്.
നഗ്നപാദരായി നടന്നാല്‍, കാണുന്നവര്‍ തങ്ങളെ ഇല്ലായ്മക്കാരായി ചിത്രീകരിച്ചേക്കുമോ എന്ന അന്തസ്സിന്റെ പ്രശ്നവും പലരെയും അലട്ടുന്നുണ്ട്.

നഗ്നപാദത്തോടെ കുറെ നേരമെങ്കിലും നടക്കുന്നത് ശരിയായ വിധത്തിലുള്ള രക്തചംക്രമണത്തിനും ആരോഗ്യകരമായ ജീവിതത്തിനും അത്യന്താപേക്ഷിതമാണെന്ന് അധുനിക വൈദ്യശാസ്ത്രം വെളുപ്പെടുത്തിയിട്ട്‌ അധികനാള്‍ ആയിട്ടില്ല.

പരുക്കന്‍ പ്രതലത്തിലൂടെ നടക്കുമ്പോള്‍ പാദത്തിനടിയില്‍ നേരിട്ട് മര്‍ദ്ദമേല്‍ക്കും. ഇത് ശരീരപ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. പാദത്തിനടിയില്‍ വിരലുകള്‍ മുതല്‍ ഉപ്പൂറ്റി വരെ നീളുന്ന ഓരോ പ്രത്യേക ഭാഗത്തേയും ഞരമ്പുകള്‍, തലച്ചോറ്, ഹൃദയം, കിഡ്നി, കരള്‍ എന്നിങ്ങനെയുള്ള ശരീരഭാഗങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അങ്ങനെയുള്ള ഓരോ ഭാഗത്തുമേല്‍ക്കുന്ന നേര്‍ത്ത മര്‍ദ്ദം അതുമായി ബന്ധപ്പെട്ട പ്രധാനാവയവത്തിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തും.

കാല്‍പ്പാദത്തിനടിയില്‍ സൂചി തറച്ചു കൊണ്ടുള്ള അക്യുപങ്ച൪ എന്ന ചൈനീസ് ചികിത്സാരീതിയുടെ ഒരു ഹ്രസ്വരൂപമാണ് ചെരുപ്പില്ലാതെ നടക്കുമ്പോള്‍ പ്രകൃതി നമുക്കായി ചെയ്യുന്നത്.

മാത്രമല്ല, പാദത്തിലെ ഓരോ അണുവും ശരീരത്തിന്റെ ഓരോ ഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്നു എങ്കിൽ നഗ്ന പാദരായി നടക്കുമ്പോൾ യഥാർത്ഥത്തിൽ നമ്മുടെ ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നു..!!

 

Category: News