നമ്മുടെ_കുട്ടിയെ_എവിടെ_ചേർക്കണം

January 19, 2022 - By School Pathram Academy

#എന്താണ്_CBSE ?

#എന്താണ്__ICSE ?

#നമ്മുടെ_കുട്ടിയെ_എവിടെ_ചേർക്കണം ?

പൊതുജനം അറിയണം എന്ന ആഗ്രഹത്തോടെയാണ് ഈ പോസ്റ്റ് തയ്യാറാക്കിയത് .

 

അടുത്തിടെ സ്കൂൾ അഡ്മിഷന് വേണ്ടി പരക്കം പായുന്ന പല രക്ഷകർത്താക്കളുമായി സംസാരിക്കുവാൻ ഇടയായി .

കുട്ടിയെ ഏതെങ്കിലും മുന്തിയ ഇംഗ്ലിഷ് മീഡിയത്തിൽ ചേർക്കാനുള്ള ഓട്ടത്തിലാണ് അവർ .

ചെലവ് കൊക്കിലൊതുങ്ങുന്നില്ല .

എങ്കിലും കുട്ടി CBSE അല്ലെങ്കിൽ ICSE സിലബസിൽ പഠിക്കണം .

 

LKG യിലും UKG യിലും ഒന്നാം ക്ലാസ്സിലുമൊക്കെ ചേർക്കേണ്ട കുട്ടിക്കും മിനിമം പതിനായിരം രൂപ എങ്കിലും ചെലവ് വരുന്നുണ്ടത്രേ !

ക്ലാസ് കയറും തോറും ചെലവ് പതിനായിരങ്ങളിലേയ്ക്കും പിന്നെ ലക്ഷങ്ങളിലേയ്ക്കും കടക്കും .

നട്ടെല്ലൊടിഞ്ഞാണ് പലരും ഇത്തരം സ്കൂളുകളിൽ മക്കളെ ചേർക്കാൻ പണം കണ്ടെത്തുന്നത് .

 

അവരോട് CBSE അല്ലെങ്കിൽ ICSE എന്നതിന്റെ ഫുൾഫോം ചോദിച്ചു .

അറിയില്ല എന്ന് മറുപടി .

 

#CBSE_എന്നാൽ

Central Board of Secondary Education എന്നും

#ICSE__എന്നാൽ

Indian Certificate of Secondary Education എന്നാണെന്നും പറഞ്ഞിട്ടും അവർക്ക് കാര്യം പിടികിട്ടിയില്ല .

അവരെന്നല്ല കേരളത്തിലെ ബഹു ഭൂരിപക്ഷം വരുന്ന രക്ഷകർത്താക്കൾക്കും അറിയില്ല .

അവരുടെ മുമ്പിൽ വെച്ച് തന്നെ വിക്കിപീടിയയിൽ തിരഞ്ഞു നോക്കിയപ്പോൾ കിട്ടിയത് ഇതാണ് .

 

“In India , high school is a grade of education from Standards IX to X .

Standards IX and X are also called Secondary School .

Usually , students from ages 14 to 17 study in this section.

These schools may be affiliated to national boards ( Like CBSE , ISC , and NIOS ) or various state boards . ”

 

സെക്കന്ററി സിലബസിന്റെ മാത്രം ഉത്തരവാദിത്ത്വമാണ് CBSE ക്ക് എന്ന് ചുരുക്കം .

അപ്പോൾ പിന്നെ CBSE എന്ന് ‘അവകാശപ്പെടുന്ന’ സ്കൂളുകളിൽ ചെറിയ ക്ലാസുകളിൽ കുട്ടികളുടെ സിലബസ് ഏതാണ് ?

അങ്ങനെയൊരു പ്രിസ്ക്രൈബ്ഡ് സിലബസ് അവർക്കില്ല എന്ന ഉത്തരം കിട്ടും .

സംശയം ഉണ്ടെങ്കിൽ CBSE യുടെ വെബ്‌സൈറ്റ് പരിശോധിച്ചു നോക്കൂ .

 

ദോഷം മാത്രം പറയരുതല്ലോ !

ഏതു പുസ്തകമാണ് ഉപയോഗിക്കുന്നത് എന്ന ഒരു റിപ്പോർട്ട് ആവശ്യപെട്ടാൽ മതിയാവും .

അപ്പോൾ പിന്നെ ഏതു സിലബസ് അനുസരിച്ചാണ് ചെറിയ ക്ലാസുകളിൽ CBSE എന്ന് ‘അവകാശപ്പെടുന്ന’ സ്കൂളുകൾ പുസ്തകം തെരഞ്ഞെടുക്കുന്നത് ?

 

ഏറ്റവും കൂടുതൽ കമ്മീഷൻ തരുന്നത് ഏതു കമ്പനിയാണോ അവരുടെ എന്നല്ലാതെ മറ്റെന്ത്‌ ഉത്തരം ?

യഥാർത്ഥ വിലയുടെ മൂന്നിരട്ടി ആവും MRP ആയി പ്രിന്റ്‌ ചെയ്യുക .

ബാക്കി സ്കൂളിന്റെ ലാഭം .

എല്ലാ വർഷവും പുതിയ പുസ്തകം വാങ്ങണമെന്ന് നിർബന്ധിക്കുന്നതിന്റെ കാരണം വ്യക്തമാണല്ലോ .

 

ഇതിനെല്ലാം പുറമേയാണ് നോട്ടു ബുക്കുകൾ , അഡ്മിഷൻ ഫീ , ട്യൂഷൻ ഫീ , ആ ഫീ, ഈ ഫീ എന്നൊക്കെ പറഞ്ഞു വാങ്ങുന്ന ആയിരങ്ങൾ .

സ്കൂൾ ടൂറിന്റെ പേരിൽ നടക്കുന്ന പകൽ കൊള്ള വേറെ .

സ്കൂൾ ബസിലെ യാത്രക്ക് മാസം കൊടുക്കണം നൂറിന്റെ നോട്ടുകൾ പലത് .

അദ്ധ്യാപകർക്ക് ഇതിനനുസരിച്ചുള്ള മാന്യമായ ശമ്പളം കൊടുക്കുന്നുമില്ല !

 

#കേരള_സിലബസിൽ_എങ്ങനെയാണ് ?

കൗതുകകരമായ വസ്തുത കേരള സർക്കാരിന്റെ പൊതു വിദ്യാലയങ്ങളിൽ ഒന്ന് മുതൽ പത്ത് വരെ വിദ്യാഭ്യാസം സൗജന്യമായിരിക്കെയാണ് ഈ പരക്കം പാച്ചിൽ എന്നതാണ് .

ഒന്ന് മുതൽ എട്ടു വരെ ക്ലാസുകളിൽ പുസ്തകം സൗജന്യമാണ് .

നോട്ടുബുക്കുകൾ മാത്രം വാങ്ങിയാൽ മതിയാവും .

 

അഡ്മിഷൻ ഫീസോ , മാസ ഫീസോ , വാർഷിക ഫീസോ ഇല്ല .

യൂണിഫോം ഏതാണ്ട് സൗജന്യം എന്ന് തന്നെ പറയാം .

ഞങ്ങളൊരു ഏയ്‌ഡഡ്‌ സ്കൂളിൽ നാല് വർഷത്തെ കണക്കു നോക്കിയിട്ട് ഒരു കുട്ടിക്കു ശരാശരി

450 രൂപയിൽ കൂടുതൽ ആകെ വാർഷിക ചെലവ് വന്നതായി കണ്ടിട്ടില്ല .

അതായത് ഒരു ചെരുപ്പിന്റെയോ , ബാഗിന്റെയോ , ഷർട്ടിന്റെയോ ചെലവു പോലും ഒരു വർഷത്തേയ്ക്ക് ആകുന്നില്ല എന്ന് ചുരുക്കം . . . !

 

#കേരള_സിലബസ്_മോശമല്ലേ ?

2015 ലെ SSLC റിസൽറ്റിന്റെ സമയത്ത് സോഷ്യൽ മീഡിയ കളിയാക്കലിന്റെ പൊങ്കാല ഇട്ട ഓർമ്മയാവും എല്ലാവർക്കും .

പക്ഷേ അത് വെബ്‌സൈറ്റ് സംബന്ധമായ പിഴവായിരുന്നു എന്നത് പിന്നീട് മനസ്സിലായി .

എങ്കിലും വെളിവായ സത്യം ആരും ആഘോഷിച്ചില്ല .

 

അല്ലെങ്കിലും അങ്ങനെയാണല്ലോ . . .

നെഗറ്റീവ് ആയത് ആഘോഷിക്കുവാനും സത്യം പുറത്തു വന്നാൽ കണ്ടില്ലെന്നു നടിക്കാനും മലയാളിക്കുള്ള കഴിവ് ലോകത്താർക്കും കാണില്ലല്ലോ . . .

 

പ്ലസ് വണ്ണിൽ എത്തിക്കഴിഞ്ഞ് CBSE കുട്ടികൾ ആദ്യ മാസങ്ങളിൽ തിളങ്ങും .

ആഷ് പോഷ് ഇംഗ്ലിഷും ജാടകളും ഒക്കെ കണ്ട് കേരള സിലബസ് പഠിച്ച കുട്ടികളൊന്നു കിടുങ്ങും .

പക്ഷേ ആദ്യ പരിഭ്രമം ഒന്ന് മാറി ആദ്യ പരീക്ഷ കഴിയുന്നതോടെ കാര്യങ്ങൾ കീഴ്‌മേൽ മറിയും .

ഒടുക്കം എല്ലാ വിഷയങ്ങൾക്കും മികച്ച വിജയം നേടി കേരള സിലബസിൽ നിന്ന് വന്നവർ തിളങ്ങി തുടങ്ങും .

 

ഇത് വായിച്ച പടി വിശ്വസിക്കേണ്ട !

അടുത്തുള്ള പ്രശസ്തമായ പ്ലസ് റ്റു സ്കൂളിലെ അദ്ധ്യാപകരോട് ചോദിച്ചു മനസ്സിലാക്കൂ . . .

പ്രശസ്തമായ ഒട്ടു മിക്ക എൻട്രൻസ് പരീക്ഷകളിലെ സ്ഥിതിയും ഇത് തന്നെ .

 

#കേരള_സിലബസ്_ആരാണ്_തയ്യാറാക്കുന്നത് ?

ഒന്ന് മുതൽ പത്തു വരെയുള്ള ക്ലാസുകളിൽ

State Council of Educational Research and Training അഥവാ SCERT .

പ്ലസ് വൺ, പ്ലസ് റ്റു ക്ലാസുകൾക്കുള്ള പുസ്തകങ്ങൾ NCERT അഥവാ National Council of Educational Research and Training ആണ് തയ്യാറാക്കുന്നത് .

 

അടുത്തിടെ നടന്ന പഠനത്തെക്കുറിച്ച് കേൾക്കുവാനിടയായി .

വിദേശ ഏജെൻസി നടത്തിയ താരതമ്യത്തിൽ കേരള സിലബസിന്റെ പുസ്തകങ്ങൾക്ക് ലോക നിലവാരമുണ്ട് എന്നതാണ് അത് !

 

ഇതും വായിച്ച പടി വിശ്വസിക്കേണ്ട !

പുതിയ പുസ്തകങ്ങൾ ഒന്ന് വായിച്ചു നോക്കൂ . . .

വലിയൊരു മാറ്റത്തിന് നമ്മൾ ഒരു നിമിത്തമാകട്ടെ . . .

ഇനിയെങ്കിലും പൊതുജനം സത്യം മനസ്സിലാക്കട്ടെ .

 

ആയിരക്കണക്കിന് പൊതു വിദ്യാലയങ്ങൾ നടത്തുന്ന അത്ഭുതങ്ങൾ കണ്ടില്ലെന്നു നടിച്ച് അപൂർവ്വം ചില പൊതു വിദ്യാലയങ്ങളിലെ ക്വാളിറ്റി കുറവിനെ പൊലിപ്പിച്ചു സോഷ്യൽ മീഡിയയിലും മറ്റു ദ്രശ്യ ശ്രാവ്യ മാധ്യമങ്ങളിലും ഷെയർ ചെയ്യുന്ന ശീലം നമുക്ക് മാറ്റാം .

മറിച്ച് അവ നടത്തുന്ന അത്ഭുതങ്ങൾക്ക് പ്രശസ്തി കൊടുക്കാം .

 

നമ്മളിൽ പലരും , ഇന്നുള്ള പ്രശസ്തരും പ്രമുഖരും എല്ലാം അത്തരം വിദ്യാലയങ്ങളിൽ നിന്ന് ഫോർമേഷൻ സ്വീകരിച്ചവരാണ് എന്നത് മറക്കാതിരിക്കാം .

 

സർവ്വോപരി കുട്ടിയെ CBSE അല്ലെങ്കിൽ ഇംഗ്ലിഷ് മീഡിയത്തിൽ ചേർക്കുവാനുള്ള തന്ത്രപ്പാടിൽ

ഈ മാസം പണം കണ്ടെത്തുവാൻ ഓടുന്ന രക്ഷകർത്താക്കളിലേയ്ക്ക് ഈ മെസ്സേജ്

എത്തുന്നു എന്ന് ഉറപ്പു വരുത്താം .

 

തെറ്റിധാരണകൾ മാറട്ടെ . . .

സകലർക്കും നന്മ വരട്ടെ . . !

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More