നമ്മൾ എല്ലാവരും ഉപയോഗിച്ച് വരുന്ന ഔഷധ സസ്യമാണ് പുതിന. പണ്ടുമുതൽക്കേ ഉപയോഗിച്ചുവരുന്ന ഈ ചേരുവയ്ക്ക് എണ്ണമറ്റ ആരോഗ്യഗുണങ്ങളാണുള്ളത്

August 28, 2022 - By School Pathram Academy

നമ്മൾ എല്ലാവരും ഉപയോ​ഗിച്ച് വരുന്ന ഔഷധ സസ്യമാണ് പുതിന. പണ്ടുമുതൽക്കേ ഉപയോഗിച്ചുവരുന്ന ഈ ചേരുവയ്ക്ക് എണ്ണമറ്റ ആരോ​ഗ്യ​ഗുണങ്ങളാണുള്ളത്.

പുതിന ഉപയോഗിച്ചുകൊണ്ട് നമ്മുടെ നാട്ടിൽ ചമ്മന്തികൾ, സാലഡുകള്‍, പലതരം പാനീയങ്ങൾ എന്നിവ തയ്യാറാക്കാറുണ്ട്. പുതിനയിൽ അടങ്ങിയിരിക്കുന്ന പ്രധാന സംയുക്തമാണ് ‘മെന്തോൾ’. മൗത്ത് ഫ്രെഷനറുകൾ, പാനീയങ്ങൾ, ആന്റിസെപ്റ്റിക് മൗത്ത് വാഷുകൾ, ടൂത്ത് പേസ്റ്റ് എന്നിവയില്ലെലാം പുതിന ഉപയോ​ഗിച്ച് വരുന്നു. ശരീരത്തിന് ആവശ്യമായ വിറ്റാമിൻ എ, സി, ബി-കോംപ്ലക്സ് എന്നിവ പുതിന നൽകുന്നു. പുതിനയുടെ ചില ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയാം…

ഒന്ന്…

പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹന പ്രക്രിയ വേഗത്തിലാക്കാൻ സഹായിക്കുന്നു. വയറുവേദനയെ ശമിപ്പിക്കാനും ദഹനക്കേട്, വയറുവീക്കം എന്നിവ കുറയ്ക്കാനും സഹായിക്കുന്ന ആന്റിസെപ്റ്റിക്, ആൻറി ബാക്ടീരിയൽ, ഗുണങ്ങൾ പുതിനയിലുണ്ട്.

രണ്ട്…

ഇടവിട്ടുള്ള ചുമ, ജലദോഷം, തുമ്മൽ എന്നിവ കുറയ്ക്കാൻ പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്.

മൂന്ന്…

പുതിനയിലയിൽ ഫോസ്ഫറസ്, കാൽസ്യം തുടങ്ങിയ വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു.

നാല്

പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

അഞ്ച്…

പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശ്രദ്ധയും വൈജ്ഞാനിക പ്രവർത്തനങ്ങളും ഉത്തേജിപ്പിക്കാനാകുമെന്ന് നിരവധി പഠനങ്ങൾ തെളിയിക്കുന്നു. പുതിനയിലയിലെ സജീവ ഘടകങ്ങൾ ഓർമ്മ ശക്തിയും മാനസിക ജാഗ്രതയും മെച്ചപ്പെടുത്തി കൊണ്ട് തലച്ചോറിൻ്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.

Category: News

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More